ഗോതന്പു കയറ്റുമതി നിയന്ത്രണം ഭക്ഷ്യസുരക്ഷയ്ക്ക്: വി. മുരളീധരൻ
Friday, May 20, 2022 2:13 AM IST
യുണൈറ്റഡ് നേഷൻസ്: രാ​​​ജ്യ​​​ത്തു ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക, അ​​​യ​​​ൽ​​​രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും ദ​​​രി​​​ദ്ര​​​രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും സ​​​ഹാ​​​യി​​​ക്കു​​​ക എ​​​ന്നീ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് ഗോ​​​ത​​​ന്പു ക​​​യ​​​റ്റു​​​മ​​​തി​​​ക്കു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് ഇ​​​ന്ത്യ ലോ​​​ക​​​ത്തോ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി.

കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​ക്കാ​​​ല​​​ത്ത് സ​​​ന്പ​​​ന്ന​​​രാ​​​ജ്യ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​ത്തി​​​ല​​​ധി​​​കം വാ​​​ക്സി​​​നു​​​ക​​​ൾ സം​​​ഭ​​​രി​​​ച്ച പ​​​രി​​​പാ​​​ടി ഗോ​​​ത​​​ന്പി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ന​​​ട​​​ക്കി​​​ല്ലെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു. യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യു​​​ടെ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ​​​യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​ന്ത്യ​​​യി​​​ലെ താ​​​ഴ്ന്ന വ​​​രു​​​മാ​​​ന​​​ക്കാ​​​ർ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നൊ​​​പ്പം ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വ് നേ​​​രി​​​ടു​​​ന്നു. ആ​​​വ​​​ശ്യ​​​ത്തി​​​നു ധാ​​​ന്യ​​​ശേ​​​ഖ​​​രം രാ​​​ജ്യ​​​ത്തു​​​ണ്ടാ​​​യി​​​ട്ടും വി​​​ല ഉ​​​യ​​​രു​​​ന്നു.

പൂ​​​ഴ്ത്തി​​​വ​​​യ്പ്പും ഊ​​​ഹ​​​ക്ക​​​ച്ച​​​വടവും സ​​​ജീ​​​വ​​​മാ​​​ണ്. ഇ​​​ന്ത്യ​​​ക്ക് ഈ ​​​പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ട്ടേ മ​​​തി​​​യാ​​​കൂ എ​​​ന്നു മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു. ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തു​​​ല്യ​​​ത, ല​​​ഭ്യ​​​ത, വി​​​ല​​​ക്കു​​​റ​​​വ് എ​​​ന്ന സ​​​മീ​​​പ​​​ന​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം എ​​​ല്ലാ​​​വ​​​രും അം​​​ഗീ​​​ക​​​രി​​​ക്ക​​​ണം. കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ഈ ​​​ത​​​ത്വം ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ വി​​​ല എ​​​ന്താ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ന​​​മു​​​ക്ക​​​റി​​​യാ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ദ​​​രി​​​ദ്ര​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ന്നാം ഡോ​​​സ് ന​​​ല്കാ​​​ൻ​​​പോ​​​ലും വ​​​ഴി​​​യി​​​ല്ലാ​​​തി​​​രു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണു സ​​​ന്പ​​​ന്ന​​​രാ​​​ജ്യ​​​ങ്ങ​​​ൾ വേ​​​ണ്ട​​​തി​​​ൽ​​​ക്കൂ​​​ടു​​​ത​​​ൽ വാ​​​ക്സി​​​ൻ സം​​​ഭ​​​രി​​​ച്ച​​​ത്.

ഇ​​​ന്ത്യ ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് ഗോ​​​ത​​​ന്പു ക​​​യ​​​റ്റു​​​മ​​​തി നി​​​രോ​​​ധി​​​ച്ച​​​ത്. നി​​​രോ​​​ധ​​​നം ഇ​​​ന്ത്യ പി​​​ൻ​​​വ​​​ലി​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഗോ​​​ത​​​ന്പ് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ ലോ​​​ക​​​ത്തു ര​​​ണ്ടാ​​​മ​​​താ​​​ണെ​​​ങ്കി​​​ലും ക​​​യ​​​റ്റു​​​മ​​​തി കു​​​റ​​​വാ​​​ണ്; ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​പ​​​ണി​​​യി​​​ൽ​​ത്ത​​​ന്നെ​​​യാ​​​ണു ഭൂ​​​രി​​​ഭാ​​​ഗ​​​വും വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​ത്. ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രാ​​​യ യു​​​ക്രെ​​​യ്നെ റ​​​ഷ്യ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​താ​​​ണ് ലോ​​​ക​​​ത്തി​​​ൽ ഭ​​​ക്ഷ്യ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.