കാലാവസ്ഥാ വ്യതിയാനം: നയം മാറുമെന്ന്‌ ആന്‍റണി ആല്‍ബനീസ്
കാലാവസ്ഥാ വ്യതിയാനം: നയം മാറുമെന്ന്‌ ആന്‍റണി ആല്‍ബനീസ്
Monday, May 23, 2022 1:01 AM IST
കാ​​​ന്‍ബ​​​റ: കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തി​​​ൽ പു​​​തി​​​യ ന​​​യ​​​ത്തി​​​ലൂ​​​ടെ രാ​​​ജ്യ​​​ത്തെ പു​​​തി​​​യ ദി​​​ശ​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​മെ​​​ന്നു ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ൽ ഭ​​​ര​​​ണം ഏ​​​താ​​​ണ്ട് ഉ​​​റ​​​പ്പി​​​ച്ച ആ​​​ന്‍റ​​​ണി ആ​​​ല്‍ബ​​​നീ​​​സ്. പു​​​ന​​​രു​​​പ​​​യോ​​​ജ്യ​​​ ഊ​​​ര്‍ജ്ജ​​​മേ​​​ഖ​​​ല​​​യി​​​ലെ വ​​​ന്‍ശ​​​ക്തി​​​യാ​​​യി ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യെ മാ​​​റ്റു​​​മെ​​​ന്നും മ​​​ധ്യ-​​​ഇ​​​ട​​​തു​​​പ​​​ക്ഷ ലേ​​​ബ​​​ര്‍ സ​​​ര്‍ക്കാ​​​രി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​മെ​​​ന്ന് ആ​​​ല്‍ബ​​​നീ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ലേ​​​ബ​​​ര്‍ പാ​​​ര്‍ട്ടി​​​ക്കു പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ക്കു​​​മോ എ​​​ന്ന​​​തി​​​ല്‍ വ്യ​​​ക്ത​​​ത​​​യു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. മൂ​​​ന്നു​ വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ ഉ​​​ണ്ടാ​​​യ അ​​​സം​​​ഖ്യം കാ​​​ട്ടു​​തീ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും ഉ​​​ള്‍പ്പെ​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ മൂ​​​ലം കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യ​​​ാന​​​മാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ്ര​​​ധാ​​​ന​​​ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യം.


പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടെ​​​ണ്ണ​​​ല്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. 151 അം​​​ഗ പാ​​​ര്‍ല​​​മെ​​ന്‍റി​​​ന്‍റെ അ​​​ധോ​​​സ​​​ഭ​​​യി​​​ല്‍ ഭൂ​​​രി​​​പ​​​ക്ഷം ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ 76 സീ​​​റ്റു​​​ക​​​ൾ ഞാ​​​യ​​​റാ​​​ഴ്ച​​​യും ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി ഉ​​​റ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. മു​​​പ്പ​​​ത് ല​​​ക്ഷ​​​ത്തോ​​​ളം ത​​​പാ​​​ല്‍ വോ​​​ട്ടു​​​ക​​​ള്‍ എ​​​ണ്ണു​​​ന്ന​​​തു​​​ള്‍പ്പെ​​​ടെയു​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.