വാ​​​ഷിം​​​ഗ്ട​​​ണ്‍: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ സൈ​​​ക്കി​​​ളി​​ൽ നി​​​ന്നു വീ​​​ണു. ഡെ​​​ല​​​വേ​​​റി​​​ലെ വ​​​സ​​​തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള പാ​​​ർ​​​ക്കി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ പ്ര​​​ഥ​​​മ​​​വ​​​നി​​​ത ജി​​​ൽ ബൈ​​​ഡ​​​നൊ​​​പ്പം സൈ​​​ക്കി​​​ൾ സ​​​വാ​​​രി​​​ക്കി​​​ടെ​​​യാ​​​ണ് 79 കാ​​​ര​​​നാ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​രി​​​യ അ​​​പ​​​ക​​​ട​​​ത്തെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ച​​​ത്.
ആ​​​ളു​​​ക​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സൈ​​​ക്കി​​​ൾ നി​​​ർ​​​ത്തു​​​ന്പോ​​​ൾ നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല തെ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ ചാ​​​ടി​​​യെ​​​ഴു​​​ന്നേ​​​റ്റ പ്ര​​​സി​​​ഡ​​​ന്‍റ് കു​​​ഴ​​​പ്പ​​​മൊ​​​ന്നു​​​മി​​​ല്ലെ​​​ന്നു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.


പ്ര​​​സി​​​ഡ​​​ന്‍റി​​​ന് വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് വൈ​​​റ്റ്ഹൗ​​​സ്അ​​​റി​​​യി​​​ച്ചു. യു​​​എ​​​സി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ പ്രാ​​​യ​​​മേ​​​റി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന​​​നി​​​ല​​​യി​​​ൽ ബൈ​​​ഡ​​​ന്‍റെ ആ​​​രോ​​​ഗ്യം രാ​​​ജ്യ​​​ത്തു നി​​​ര​​​ന്ത​​​രം ച​​​ർ​​​ച്ച​​​യാ​​​കു​​​ന്നു​​​ണ്ട്. പ്ര​​​ത്യേ​​​കി​​​ച്ചും 2024 ൽ ​​​വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന ആ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ ഉ​​​യ​​​രു​​​ന്ന​​​തി​​​നാ​​​ൽ.