നേപ്പാളിൽ മണ്ണിടിച്ചിൽ; രണ്ട് ഇന്ത്യക്കാരെ കാണാതായി
Tuesday, June 21, 2022 1:38 AM IST
കാഠ്മണ്ഡു: നേപ്പാളിൽ മണ്ണിടിച്ചിലിൽ രണ്ട് ഇന്ത്യക്കാരെ കാണാതായി. തീർഥാടകസംഘത്തിൽപ്പെട്ട നിഖിൽ കൗശൽ(17), സൂരജ് സോണി(18) എന്നിവരെ കപിലവസ്തു ജില്ലയിലെ അപകടത്തിലാണു കാണാതായത്. യുപിയിലെ ബൽറാംപുർ സ്വദേശികളാണിവർ.