യുക്രെയ്ൻ ചാരന്മാർ അറസ്റ്റിൽ
Tuesday, June 21, 2022 11:51 PM IST
കീവ്: റഷ്യക്കുവേണ്ടി ചാരപ്പണി ചെയ്ത രണ്ട് ഉന്നത ഉദ്യോഗസ്ഥരെ യുക്രെയ്ൻ അധികൃതർ പിടികൂടി. കാബിനറ്റ് മന്ത്രിമാരുടെ സെക്രട്ടേറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥനും വാണിജ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ഒരാൾ 2016 മുതലും രണ്ടാമൻ 2019 മുതലും പണം വാങ്ങി റഷ്യക്കു വിവരങ്ങൾ കൈമാറിയിരുന്നു.