കാണാമറയത്തെ ക്രിപ്റ്റോക്വീൻ എഫ്ബിഐ മോസ്റ്റ് വാണ്ടഡ്
കാണാമറയത്തെ ക്രിപ്റ്റോക്വീൻ എഫ്ബിഐ മോസ്റ്റ് വാണ്ടഡ്
Friday, July 1, 2022 11:19 PM IST
വാ​​​ഷിം​​​ഗ്ട​​​ണ്‍: മി​​​സിം​​​ഗ് ക്രി​​​പ്റ്റോ​​​ക്വീ​​​ൻ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ബ​​​ൾ​​​ഗേ​​​റി​​​യ​​​ക്കാ​​​രി റൂ​​​ഹ ഇ​​​ഗ്നാ​​​റ്റോ​​​വ​​​യെ എ​​​ഫ്ബി​​​ഐ​​​യു​​​ടെ മോ​​​സ്റ്റ് വാ​​​ണ്ട​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. വ​​​ണ്‍കോ​​​യി​​​ൻ എ​​​ന്ന ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണി​​​ത്. ഇ​​​വ​​​രെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​രം ന​​​ൽ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​രു ല​​​ക്ഷം ഡോ​​​ള​​​ർ പ്ര​​​തി​​​ഫ​​​ല​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

നാ​​ൽ​​പ്പ​​തു​​കാ​​​രി​​​യാ​​​യ റൂ​​​ഹ, ഈ ​​​ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി ഉ​​​പ​​​യോ​​​ഗി​​​ച്ച് 400 കോ​​​ടി ഡോ​​​ള​​​റി​​​ൽ അ​​​ധി​​​കം (31,591 കോ​​​ടി രൂ​​​പ) ത​​​ട്ടി​​​ച്ച​​​താ​​​യാ​​​ണ് എ​​​ഫ്ബി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. ത​​​ട്ടി​​​പ്പി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ 2017 മു​​​ത​​​ൽ ഇ​​​വ​​​ർ ഒ​​​ളി​​​വി​​​ലാ​​​ണ്.


2014ലാ​​​ണു ത​​​ട്ടി​​​പ്പി​​​ന്‍റെ ആ​​​രം​​​ഭം. വ​​​ണ്‍ കോ​​​യി​​​ൻ എ​​​ന്ന ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്കു വി​​​റ്റാ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്താ​​​യി​​​രു​​​ന്നു ത​​​ട്ടി​​​പ്പ്. വ​​​ണ്‍കോ​​​യി​​​നു വി​​​ല​​​യി​​​ല്ലെ​​​ന്നും മ​​​റ്റു ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി​​​ക​​​ൾ പോ​​​ലെ വ​​​ണ്‍കോ​​​യി​​​നു ബ്ലോ​​​ക്ചെ​​​യി​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ പി​​​ന്തു​​​ണ​​​യി​​​ല്ലെ​​​ന്നും എ​​​ഫ്ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി. എ​​​ഫ്ബി​​​ഐ​​​യു​​​ടെ മോ​​​സ്റ്റ് വാ​​​ണ്ട​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ആ​​​ദ്യ പ​​​ത്തി​​​ലു​​​ള്ള ഏ​​​ക വ​​​നി​​​ത​​​യാ​​​ണു റൂ​​​ഹ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.