ഗോത്താബയ രാജപക്സെ തിരിച്ചെത്തുമെന്ന് ശ്രീലങ്ക
ഗോത്താബയ രാജപക്സെ  തിരിച്ചെത്തുമെന്ന് ശ്രീലങ്ക
Wednesday, July 27, 2022 1:10 AM IST
കൊ​ളം​ബോ: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്നു​ള്ള ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ നാ​ടു​വി​ട്ട ശ്രീ​ല​ങ്ക​യി​ലെ മു​ൻ പ്ര​സി​ഡ​ന്‍റ് ഗോ​ത്ത​ാബ​യ രാ​ജ​പ​ക്സെ രാ​ജ്യ​ത്തു​ തി​രി​ച്ചെ​ത്തു​മെ​ന്ന് ശ്രീ​ല​ങ്ക​ൻ കാ​ബി​ന​റ്റ് വ​ക്താ​വ് ബ​ന്ദു​ല ഗു​ണ​വ​ർ​ധ​ന.

മു​ൻ പ്ര​സി​ഡ​ന്‍റ് ഒ​ളി​ച്ചി​രി​ക്കു​ക​യ​ല്ലെ​ന്നും സിം​ഗ​പ്പൂരി​ൽ നി​ന്നു രാ​ജ്യ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​ത്തി​ന് അ​ദ്ദേ​ഹം ത​യ്യാ​റാ​യി​ല്ല.

മാ​സ​ങ്ങ​ൾ നീ​ണ്ട പ്ര​ക്ഷോ​ഭ​ത്തി​നൊ​ടു​വി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം ജ​ന​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​തോ​ടെ ക​ഴി​ഞ്ഞ 13നാ​ണ് രാ​ജ​പ​ക്സെ രാ​ജ്യം​വി​ട്ട​ത്. ആ​ദ്യം മാ​ലി​ദ്വീ​പി​ലേ​ക്കും അ​വി​ടെനി​ന്നു സിം​ഗ​പ്പൂരി​ലേ​ക്കും ക​ട​ക്കു​ക​യാ​യി​രു​ന്നു.​

ര​ണ്ടാ​ഴ്ച​ത്തെ താ​മ​സ​ത്തി​നു​ള്ള അ​നു​മ​തി​യാ​ണ് രാ​ജ​പ​ക്സെ​യ്ക്ക് സിം​ഗ​പ്പൂർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം രാ​ഷ്‌​ട്രീ​യ അ​ഭ​യം തേ​ടി​യി​ട്ടി​ല്ലെ​ന്ന് സിം​ഗ​പ്പൂർ അ​റി​യി​ച്ചി​ട്ടു​ണ്ട്.


രാ​ജ​പ​ക്സെ​യെ അ​ടി​യ​ന്ത​ര​മാ​യി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രൂ​ത്ത് ആ​ൻ​ഡ് ജ​സ്റ്റീ​സ് പ്രോ​ജ​ക്ട് (ഐ​ടി​ജെ​പി) നേ​ര​ത്തെ സിം​ഗപ്പൂ​ർ അ​റ്റോ​ണി ജ​ന​റ​ലി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ, സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ധ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് ഒ​രു​വ​ർ​ഷ​ത്തേ​ക്ക് പ​രി​മി​ത​പ്പെ​ടു​ത്തി​യ​താ​യി ശ്രീ​ല​ങ്ക​ൻ ഊ​ർ​ജമ​ന്ത്രി കാ​ഞ്ച​ന വി​ജി​ശേ​ഖ​ര അ​റി​യി​ച്ചു. ഇ​ന്ധ​ന​വി​ത​ര​ണ​ത്തി​ന് രാ​ജ്യ​വ്യാ​പ​ക റേ​ഷ​നിം​ഗ് ഏ​ർ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.