പെലോസി മടങ്ങി; തിരിച്ചടിക്കുമെന്നു ചൈന
പെലോസി മടങ്ങി; തിരിച്ചടിക്കുമെന്നു ചൈന
Thursday, August 4, 2022 12:58 AM IST
താ​​​​​​യ്പേ​​​​​​യ്: താ​​​​​​യ്‌​​​​​​വാ​​​​​​നെ അ​​​​​​മേ​​​​​​രി​​​​​​ക്ക ഉ​​​​​​പേ​​​​​​ക്ഷി​​​​​​ക്കി​​​​​​ല്ലെ​​​​​​ന്നു യു​​​​​​എ​​​​​​സ് ഹൗ​​​​​​സ് സ്പീ​​​​​​ക്ക​​​​​​ർ നാ​​​​​​ൻ​​​​​​സി പെ​​​​​​ലോ​​​​​​സി. ചൈ​​​​​​ന​​​​​​യു​​​​​​ടെ ക​​​​​​ടു​​​​​​ത്ത എ​​​​​​തി​​​​​​ർ​​​​​​പ്പി​​​​​​നി​​​​​​ടെ താ​​​​​​യ്‌​​​​​​വാ​​​​​​ൻ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി പെ​​​​​​ലോ​​​​​​സി​​​​​​യും അ​​​ഞ്ചു കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ളും ഇ​​​​​​ന്ന​​​​​​ലെ ദ​​​​​​ക്ഷി​​​​​​ണ​​​​​​കൊ​​​​​​റി​​​​​​യ​​​​​​യി​​​​​​ലേ​​​​​​ക്കു പോ​​​​​​യി.

സിം​​​​​ഗ​​​​​പ്പൂ​​​​​ർ, ജ​​​​​പ്പാ​​​​​ൻ, മ​​​​​ലേ​​​​​ഷ്യ എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും യു​​​​​എ​​​​​സ് സം​​​​​ഘം സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കും. ത​​ങ്ങ​​ളു​​ടെ ഏ​​ക ചൈ​​ന ന​​യ​​ത്തി​​നെ​​തി​​രേ നി​​ല​​പാ​​ടെ​​ടു​​ത്ത അ​​മേ​​രി​​ക്ക​​യ്ക്കു ശ​​ക്ത​​മാ​​യ തി​​രി​​ച്ച​​ടി ന​​ല്കു​​മെ​​ന്നു ചൈ​​നീ​​സ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ​​ക്താ​​വ് ഹു​​വ ചു​​നിം​​ഗ് പ​​റ​​ഞ്ഞു.


ഇതിനിടെ, താ​​യ്‌​​വാ​​ൻ ദ്വീ​​പി​​നു സ​​മീ​​പം ചൈ​​ന സൈ​​നി​​കാ​​ഭ്യാ​​സം ആ​​രം​​ഭി​​ച്ചു. ആ​​റു​​ദി​​വ​​സമാണ് സൈനികാഭ്യാസം. പെ​​ലോ​​സി എ​​ത്തി​​യ ദി​​വ​​സം​​ 21 ചൈ​​നീ​​സ് സൈ​​നി​​ക വി​​മാ​​ന​​ങ്ങ​​ൾ താ​​യ്‌​​വാ​​ൻ ആ​​കാ​​ശാ​​തി​​ർ​​ത്തി ഭേ​​ദി​​ച്ചെന്നു താ​​യ്‌​​വാ​​ൻ ആ​​രോ​​പി​​ച്ചു.

താ​​​യ്‌​​​വാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​ഴ​​​ങ്ങ​​​ളും മ​​​ത്സ്യങ്ങ​​​ളും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്നതു ചൈന നിരോധിച്ചു. ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു താ​​​യ്‌​​​വാ​​​നി​​​ലേ​​​ക്കു​​​ള്ള മ​​​ണ​​​ൽ ക​​​യ​​​റ്റു​​​മ​​​തി​​​യും നി​​​ർ​​​ത്തലാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.