തായ്‌വാ‌ൻ‌ മിസൈൽ പദ്ധതികളുടെ ഉ​​​​​പ​​​​​മേ​​​​​ധാ​​​​​വി മരിച്ചനിലയിൽ
തായ്‌വാ‌ൻ‌ മിസൈൽ പദ്ധതികളുടെ ഉ​​​​​പ​​​​​മേ​​​​​ധാ​​​​​വി മരിച്ചനിലയിൽ
Sunday, August 7, 2022 12:34 AM IST
താ​​​​​യ്പേ​​​​​യ്: താ​​​​​യ്‌​​​​വാ‌​​​​​ൻ മി​​​​​സൈ​​​​​ൽ നി​​​​​ർ​​​​​മാ​​​​​ണ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​​​ടെ ഉ​​​​​പ​​​​​മേ​​​​​ധാ​​​​​വിയെ മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി. ദ​​​​​ക്ഷി​​​​​ണ താ​​​​​യ്‌​​​​വാ‌​​​​​​നി​​​​​ലെ പിം​​​​​ഗ്റ്റും​​​​​ഗ് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ ഹോ​​​​​ട്ട​​​​​ൽ മു​​​​​റി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​​​​യാ​​​​​ണ് ഒൗ ​​​​​യാം​​​​​ഗ് ലി-​​​​​സിം​​​​​ഗി​​​​​നെ ജീ​​​​​വ​​​​​ന​​​​​റ്റ​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്.

പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ഗ​​​​​വേ​​​​​ഷ​​​​​ണ-​​​​​വി​​​​​ക​​​​​സ​​​​​ന യൂ​​​​​ണി​​​​​റ്റാ​​​​​യ നാ​​​​​ഷ​​​​​ണ​​​​​ൽ ചും​​​​​ഗ്-​​​​​ഷാ​​​​​ൻ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്നോ​​​​​ള​​​ജി ഉ​​​​​പ​​​​​മേ​​​​​ധാ​​​​​വി​​​​​യാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹം. സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ നേ​​​​​രി​​​​​ട്ടു​​​​​ള്ള നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ് ഈ ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ചു. ഒൗ ​യാം​ഗി​നു ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നാ​​​​​യാ​​​​​ണ് ഒൗ ​​​​​യാം​​​​​ഗ് പിം​​​​​ഗ്റ്റും​​​​​ഗി​​​​​ലേ​​​​​ക്കു പോ​​​​​യ​​​​​ത്. താ​​​യ്‌​​​വാ​​​​​ന്‍റെ മി​​​​​സൈ​​​​​ൽ നി​​​​​ർ​​​​​മാ​​​​​ണ യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ മേ​​​​​ധാ​​​​​വി കൂ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ദ്ദേ​​​​​ഹം. ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​ദ്യ​​​​​മാ​​​​​ണ് ഒൗ ​​​​​യാം​​​​​ഗ് ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​ത്.


യു​​​​​എ​​​​​സ് സ്പീ​​​​​ക്ക​​​​​ർ നാ​​​​​ൻ​​​​​സി പെ​​​​​ലോ​​​​​സി​​​​​യു​​​​​ടെ താ​​​​​യ്‌​​​​വാ‌​​​​​​ൻ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ചൈ​​​​​ന​​​​​യു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം ഉ​​​​​ല​​​​​ഞ്ഞു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് ഒൗ ​​​​​യാം​​​​​ഗി​​​​​ന്‍റെ മ​​​​​ര​​​​​ണം. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ മി​​​​​സൈ​​​​​ൽ നി​​​​​ർ​​​​​മാ​​​​​ണ​​​​​ശേ​​​​​ഷി ഇ​​​​​ര​​​​​ട്ടി​​​​​യാ​​​​​ക്കാ​​​​​നു​​​​​ള്ള പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന​​​​​ത് ഇ​​​​​ദ്ദേ​​​​​ഹ​​​​​മാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.