തായ്‌വാൻ: ചൈനീസ് അഭ്യാസം തുടരുന്നു
തായ്‌വാൻ:  ചൈനീസ് അഭ്യാസം  തുടരുന്നു
Tuesday, August 9, 2022 12:39 AM IST
ബെ​​​​യ്ജിം​​​​ഗ്: താ​​​​യ്‌​​​​വാ​​​​നു സ​​​​മീ​​​​പം ചൈ​​​​ന ന​​​​ട​​​​ത്തു​​​​ന്ന സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​ത്തേ​​​​ക്കു ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ചു. യു​​​​എ​​​​സ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭാ സ്പീ​​​​ക്ക​​​​ർ നാ​​​​ൻ​​സി പെ​​​​ലോ​​​​സി​​​​യു​​​​ടെ താ​​​​യ്‌​​​​വാ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ പ്ര​​​​കോ​​​​പി​​​​ത​​​​രാ​​​​യ ചൈ​​​​ന, യു​​​​ദ്ധ ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി​​​​യാ​​​​ണു മേ​​​​ഖ​​​​ല​​​​യി​​​​ൽ സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം തു​​​​ട​​​​രു​​​​ന്ന​​​​ത്.

നാ​​​​ലു ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന പീ​​​​പ്പി​​​​ൾ ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ആ​​​​ർ​​​​മി (പി​​​​എ​​​​ൽ​​​​എ) ഈ​​​​സ്റ്റേ​​​​ൺ തി​​​​യേ​​​​റ്റ​​​​ർ ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റി​​​​ന്‍റെ അ​​​​ഭ്യാ​​​​സം ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ച​​​​താ​​​​യി ഗ്ലോ​​​​ബ​​​​ർ ടൈ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.


താ​​​​യ്‌​​​​വാ​​​​ൻ ദ്വീ​​​​പി​​​​നു സ​​​​മീ​​​​പം ക​​​​ട​​​​ലി​​​​ൽ സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം തു​​​​ട​​​​രു​​​​മെ​​​​ന്നു പി​​​​എ​​​​ൽ​​​​എ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ങ്കി​​​​ലും എ​​​​ത്ര​​​​ദി​​​​വ​​​​സ​​​​ത്തേ​​​​ക്കാ​​​​ണ് അ​​​​ഭ്യാ​​​​സ​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.