ഇന്ത്യൻ വിദ്യാർഥികൾക്ക് ഉടൻ തിരിച്ചെത്താനാകുമെന്നു ചൈന
ഇന്ത്യൻ വിദ്യാർഥികൾക്ക്  ഉടൻ തിരിച്ചെത്താനാകുമെന്നു ചൈന
Wednesday, August 10, 2022 1:15 AM IST
ബെ​യ്ജിം​ഗ്: കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ചൈ​ന​യി​ലേ​ക്കു തി​രി​ച്ചു​പോ​കാ​നാ​കാ​തെ നാ​ട്ടി​ൽ​തു​ട​രു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ട​ക്കം ഉ​ട​ൻ സാ​ധ്യ​മാ​കു​മെ​ന്നു ചൈ​ന. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​യാ​ണെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് വാ​ങ് വെ​ൻ​ബി​ൻ പ​റ​ഞ്ഞു.

വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ വീസാ ന​യം വേ​ണ​മെ​ന്ന ചി​ല ചൈ​നീ​സ് ന​യ​ത​ന്ത്ര​ജ്ഞ​രു​ടെ നി​ർ​ദേ​ശ​ത്തോ​ടു​ള്ള മ​റു​പ​ടി​യാ​യാ​ണ് പ്ര​തി​ക​ര​ണം. ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​സം​ഘം ഉ​ട​നെ​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വ​രും. തി​രി​ച്ചെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നു വാ​ങ് വെ​ൻ​ബി​ൻ വ്യ​ക്ത​മാ​ക്കി.


ചൈ​ന​യി​ൽ പ​ഠി​ക്കു​ന്ന 23,000 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കോ​വി​ഡ് വീ​സാ ച​ട്ട​ങ്ങ​ളു​ടെ പേ​രി​ൽ രാ​ജ്യ​ത്തു തു​ട​രു​ന്ന​ത്. ഇ​തി​ൽ തി​രി​ച്ചെ​ത്താ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ചൈ​ന നേ​ര​ത്തേ തേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.