ചൈനീസ് ചാരക്കപ്പലിന്‍റെ യാത്ര വീണ്ടും വൈകുന്നു
ചൈനീസ് ചാരക്കപ്പലിന്‍റെ യാത്ര വീണ്ടും വൈകുന്നു
Saturday, August 13, 2022 2:59 AM IST
കൊ​​​ളം​​​ബോ: ചൈ​​​നീ​​​സ് ചാ​​​ര​​​ക്ക​​​പ്പ​​​ലി​​​ന്‍റെ ശ്രീ​​​ല​​​ങ്ക​​​ൻ തു​​​റ​​​മു​​​ഖ​​​ത്തേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ൽ വീ​​​ണ്ടും ത​​​ട​​​സ​​​ങ്ങ​​​ള്‌. ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളെ​​​യും സാ​​​റ്റലൈ​​​റ്റു​​​ക​​​ളെ​​​യും നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള "യു​​​വാ​​​ൻ വാ​​​ങ്' 5 എ​​​ന്ന ചൈ​​​നീ​​​സ് ചാ​​​ര​​​ക്ക​​​പ്പ​​​ൽ വ്യാ​​​ഴാ​​​ഴ്ച ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ഹ​​​ന്പ​​​ൻ​​​ടോ​​​ട്ട തു​​​റ​​​മു​​​ഖ​​​ത്ത് എ​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

ഇ​​​ന്ത്യ ശ​​​ക്ത​​​മാ​​​യ എ​​​തി​​​ർ​​​പ്പ് ഉ​​​ന്ന​​​യി​​​ച്ച​​​തോ​​​ടെ യാ​​​ത്ര വൈ​​​കി​​​ക്കാ​​​ൻ ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ർ​​​ക്കാ​​​ർ ചൈ​​​ന​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പി​​​ൻ​​​വ​​​ലി​​​യാ​​​ൻ ചൈ​​​ന ത​​​യാ​​​റാ​​​യി​​​ല്ല. നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നി​​​ച്ച തീ​​​യ​​​തി​​​യി​​​ൽ ക​​​പ്പ​​​ൽ തു​​​റ​​​മു​​​ഖ​​​ത്ത് എ​​​ത്തു​​​ക​​​യി​​​ല്ലെ​​​ന്ന് ശ്രീ​​​ല​​​ങ്ക​​​ൻ തു​​​റ​​​മു​​​ഖ​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

അ​​​നു​​​മ​​​തി കാ​​​ത്ത് ഹ​​​ന്പ​​​ൻ​​​ടോ​​​ട്ട​​​യ്ക്ക് 600 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​​​ക​​​ലെ ക​​​പ്പ​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.