ഗോത്താബയ ബാങ്കോക്കിലെ ഹോട്ടലിൽ
ഗോത്താബയ ബാങ്കോക്കിലെ ഹോട്ടലിൽ
Saturday, August 13, 2022 2:59 AM IST
ബാ​​​ങ്കോ​​​ക്ക്: ജ​​​ന​​​കീ​​​യ​​​ പ്ര​​​ക്ഷോ​​​ഭ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജ്യം​​​വി​​​ട്ട ശ്രീ​​​ല​​​ങ്ക​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഹി​​​ന്ദ രാ​​​ജ​​​പ​​​ക്സെ ബാ​​​ങ്കോ​​​ക്കിലെ ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

സു​​​ര​​​ക്ഷാ​​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഹോ​​​ട്ട​​​ലി​​​ന്‍റെ പേ​​​ര് പ​​​ര​​​സ്യ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. ഹോ​​​ട്ട​​​ലി​​​നു​​​ള്ളി​​​ൽ​​​ത്ത​​​ന്നെ തു​​​ട​​​ര​​​ണ​​​മെ​​​ന്ന് ഗോ​​​ത്ത​​​ാബ​​​യ​​​യോ​​​ടു പോ​​​ലീ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

യാ​​​ത്രാ​​​വി​​​വ​​​രം ചോ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബാങ്കോ​​​ക്കി​​​ലെ സൈ​​​നി​​​ക​​​ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക് ഗോ​​​ത്താ​​​ബ​​​യ​​​യു​​​ടെ യാ​​​ത്ര മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​ഴ്ച​​​ക​​​ളാ​​​യി സിം​​​ഗ​​​പ്പൂരി​​​ൽ തു​​​ട​​​രു​​​ന്ന ഗോ​​​ത്താബ​​​യ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി എ​​​ട്ടു​​​മ​​​ണി​​​യോ​​​ടെ പ്ര​​​ത്യേ​​​ക​​​ വി​​​മാ​​​ന​​​ത്തി​​​ൽ മ​​​റ്റു മൂ​​​ന്നു​​​പേ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​ണ് സൈ​​​നി​​​ക​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​ത്.


ഹോ​​​ട്ട​​​ലി​​​ലും പ​​​രി​​​സ​​​ര​​​ത്തും വ​​​ൻ​​​തോ​​​തി​​​ൽ മ​​​ഫ്തി പോ​​​ലീ​​​സി​​​നെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. സിം​​​ഗപ്പൂരി​​​ൽ ക​​​ഴി​​​യാ​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വ്യാ​​​ഴാ​​​ഴ്ച രാ​​​ജ​​​പ​​​ക്സെ ബാ​​​ങ്കോക്കി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​ത്. മ​​​റ്റേ​​​തെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്ത് രാ​​​ഷ്‌​​​ട്രീ​​​യാ​​​ഭ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പു​​​ള്ള ഇ​​​ട​​​ത്താ​​​വ​​​ള​​​മാ​​​യാ​​​ണ് താ​​​യ്‌​​​ല​​​ൻ​​​ഡി​​​നെ രാ​​​ജ​​​പ​​​ക്സെ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.