റഷ്യൻ പ്രസിഡന്‍റിന് യുദ്ധം അവസാനിപ്പിക്കാൻ താത്പര്യമെന്ന് എർദോഗൻ
റഷ്യൻ പ്രസിഡന്‍റിന് യുദ്ധം  അവസാനിപ്പിക്കാൻ   താത്പര്യമെന്ന് എർദോഗൻ
Tuesday, September 20, 2022 11:50 PM IST
അ​​​ങ്കാ​​​റ: യു​​​ക്രെ​​​യ്ൻ യു​​​ദ്ധം എ​​​ത്ര​​​യും വേ​​​ഗം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്‌ളാ​​​ദി​​​മി​​​ർ പു​​​ടി​​​ന്‍റെ ആ​​​ഗ്ര​​​ഹ​​​മെ​​​ന്ന് താ​​​ൻ അ​​​നു​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​യി തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ. യു​​​ദ്ധ​​​ത്തി​​​ൽ റ​​​ഷ്യ​​​യു​​​ടെ നി​​​ല അ​​​ത്ര ന​​​ല്ല​​​ത​​​ല്ലെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പി​​​ബി​​​എ​​​സ് ചാ​​​ന​​​ലി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഉ​​​സ്ബ​​​ക്കി​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ന്ന ഷാം​​​ഗ്ഹാ​​​യ് സ​​​ഹ​​​ക​​​ര​​​ണ​​​സ​​​മി​​​തി ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പു​​​ടി​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം ബോ​​​ധ്യ​​​പ്പെ​​​ട്ട​​​ത്. എ​​​ത്ര​​​യും വേ​​​ഗം യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന രീ​​​തി​​​യി​​​ലാ​​ണു പു​​​ടി​​​ൻ സം​​​സാ​​​രി​​​ച്ച​​​ത്. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ൽ റ​​​ഷ്യ പി​​​ടി​​​ച്ചെ​​​ടു​​​ത്ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്നു തി​​​രി​​​ച്ചു​​ന​​​ല്ക​​​ണ​​​മെ​​​ന്നും എ​​​ർ​​​ദോ​​​ഗ​​​ൻ പ​​​റ​​​ഞ്ഞു.


യു​​​ക്രെ​​​യ്ൻ പ​​​ട്ടാ​​​ളം അ​​​ടു​​​ത്തി​​​ടെ റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു വ​​​ൻ​​​തോ​​​തി​​​ൽ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പു​​​ടി​​​ന്‍റെ മ​​​നം​​​മാ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ച് എ​​​ർ​​​ദോ​​​ഗ​​​ൻ സൂ​​​ച​​​ന ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. യു​​​ദ്ധ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം​​​മു​​​ത​​​ൽ മ​​​ധ്യ​​​സ്ഥ​​​ന്‍റെ റോ​​​ളി​​​ലാ​​​ണ് എ​​​ർ​​​ദോ​​​ഗ​​​ൻ സ്വ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്നു​​​ള്ള ധാ​​​ന്യ​​​ക്ക​​​യ​​​റ്റു​​​മ​​​തി പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത് ഇ​​​ദ്ദേ​​​ഹ​​​മാ​​​ണ്.
ഇ​​​തി​​​നി​​​ടെ യു​​​ക്രെ​​​യ്ൻ പ​​​ട്ടാ​​​ളം, റ​​​ഷ്യാ​​​ അ​​​നു​​​കൂ​​​ലി​​​ക​​​ൾ​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള ലു​​​ഹാ​​​ൻ​​​സ് പ്ര​​​വി​​​ശ്യ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​നാ​​​യി ആ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബി​​​ലോ​​​ഹൊ​​​റി​​​വ്ക എ​​​ന്ന ഗ്രാ​​​മ​​​ത്തി​​​ൽ​​​നി​​​ന്നു റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ളം പി​​​ന്മാ​​​റി​​​യെ​​​ന്നു യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.