നൈജീരിയയില്‍ 80 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി
നൈജീരിയയില്‍ 80 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി
Saturday, September 24, 2022 11:42 PM IST
അ​​​ബൂ​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ര​​​ണ്ട് വ്യ​​​ത്യ​​​സ്തയി​​​ട​​​ങ്ങ​​​ളി​​​ലെ ക്രൈ​​​സ്ത​​​വ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ള്‍ ആ​​​ക്ര​​​മി​​​ച്ച് ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ള്‍ പ​​​ള്ളി​​​യി​​​ലെ പു​​​രോ​​​ഹി​​​ത​​​നെ​​​യും എ​​​ണ്‍പ​​​തി​​​ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ളെ​​യും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി.

നൈ​​​ജ​​​റി​​​ലും ക​​​ഡു​​​ന​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് നൈ​​​ജ​​​റി​​​ലെ സു​​​ലേ​​​ജ​​​യി​​​ല്‍ മാ​​​ലാ​​​ഖ​​​മാ​​​രു​​​ടെ പ​​​ള്ളി ആ​​​ക്ര​​​മി​​​ച്ച ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ള്‍ രാ​​​ത്രി​​​കാ​​​ല ആ​​​രാ​​​ധ​​​ന​​​യ്ക്കാ​​​യി എ​​​ത്തി​​​യ ഒ​​​രു ഡ​​​സ​​​നി​​​ലേ​​​റെ വി​​​ശ്വാ​​​സി​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്.

അ​​​ക്ര​​​മി​​​സം​​​ഘ​​​ത്തി​​​ൽ ഫു​​​ലാ​​​നി ഇ​​​ട​​​യ​​​ന്മാ​​​രും ഉ​​​ള്ള​​​താ​​​യി ദൃ​​​ക്‌​​​സാ​​​ക്ഷി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യെ​​​ന്ന് റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ളു​​​ണ്ട്. പു​​​രോ​​​ഹി​​​ത​​​നെ​​​യും ഏ​​​താ​​​നും വി​​​ശ്വാ​​​സി​​​ക​​​ളെ​​​യു​​​മാ​​​ണ് ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. സു​​​ലേ​​​ജ​​​യി​​​ലെ പ​​​ട്ടാ​​​ള​​​ബാ​​​ര​​​ക്കി​​​ല്‍നി​​​ന്ന് സൈ​​​ന്യം എ​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​ക്ര​​​മി​​​ക​​​ള്‍ ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞു.


പി​​​റ്റേ​​​ന്നാ​​​ണ് ക​​​ഡു​​​ന​​​യി​​​ലെ കാ​​​സ്വാ​​​ന്‍മ​​​ഗാ​​​നി​​​യി​​​ലു​​​ള്ള പ​​​ള്ളി​​​യി​​​ലെ ആ​​​ക്ര​​​മ​​​ണം. രാ​​​ത്രി​​​കാ​​​ല പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കെ​​​ത്തി​​​യ 57 വി​​​ശ്വാ​​​സി​​​ക​​​ളെ​​​യാ​​​ണ് അ​​​ക്ര​​​മി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്.

ഒ​​​രു ഡ​​​സ​​​നോ​​​ളം ആ​​​ളു​​​ക​​​ള്‍ ര​​​ക്ഷ​​​പ്പെ​​​ട്ടു​​​വെ​​​ങ്കി​​​ലും 43 പേ​​​ര്‍ ഇ​​​പ്പോ​​​ഴും പി​​​ടി​​​യി​​​ലാ​​​ണെ​​​ന്ന് ക്രി​​​സ്റ്റ‍്യ​​​ന്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് നൈ​​​ജീ​​​രി​​​യ​​​യു​​​ടെ ക​​​ഡു​​​ന​ സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍മാ​​​ന്‍ റ​​​വ. ജോ​​​ണ്‍ ജോ​​​സ​​​ഫ് ഹ​​​യാ​​​ബ് പ​​​റ​​​ഞ്ഞു. വ​​​ന്‍തു​​​ക​​​യാ​​​ണ് മോ​​​ച​​​ന​​​ദ്ര​​​വ്യ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷം രാ​​​ജ്യ​​​ത്ത് 4,650 ക്രൈ​​​സ്ത​​​വ​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്ന് ക്രൈ​​​സ്ത​​​വ സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഓ​​​പ്പ​​​ണ്‍ഡോ​​​ര്‍സി​​​ന്‍റെ റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.