ഇ​റാ​നി​ൽ ര​ണ്ടു പ്ര​മു​ഖ ന​ടി​മാ​ർ അ​റ​സ്റ്റി​ൽ
ഇ​റാ​നി​ൽ ര​ണ്ടു പ്ര​മു​ഖ ന​ടി​മാ​ർ അ​റ​സ്റ്റി​ൽ
Tuesday, November 22, 2022 12:25 AM IST
ടെ​​ഹ്റാ​​ൻ: സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളെ പി​​ന്തു​​ണ​​ച്ച് പ​​ര​​സ്യ​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യ​​തി​​ന് ഇ​​റാ​​നി​​ൽ ര​​ണ്ടു പ്ര​​മു​​ഖ ന​​ടി​​മാ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു.

ഹെ​​ൻ​​ഗാ​​മേ ഗ​​സി​​യാ​​നി, കാ​​താ​​യു​​ൻ റി​​യാ​​ഹി എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ഇ​​രു​​വ​​ർ​​ക്കും എ​​തി​​രേ ഗൂ​​ഢാ​​ലോ​​ച​​ന​​ക്കു​​റ്റ​​വും ചു​​മ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​രു ന​​ടി​​മാ​​രും നി​​ര​​വ​​ധി അ​​ന്താ​​രാ​ഷ്‌​ട്ര അ​​വാ​​ർ​​ഡു​​ക​​ൾ നേ​​ടി​​യി​​ട്ടു​​ള്ള​​വ​​രാ​​ണ്.


ഇ​​റാ​​നി​​ലെ പ്ര​​ക്ഷോ​​ഭ​​ത്തെ അ​​നു​​കൂ​​ലി​​ച്ച് ര​​ണ്ടു ന​​ടി​​മാ​​രും മു​ന്പു ശി​​രോ​​വ​​സ്ത്ര​​മി​​ല്ലാ​​തെ പൊ​​തു​​സ്ഥ​​ല​​ത്ത് പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടി​​രു​​ന്നു. പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ മ​​ഹ്സ അ​​മി​​നി എ​​ന്ന ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​രി മ​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​റാ​​നി​​ൽ പ്ര​​ക്ഷോ​​ഭം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട​​ത്. നാ​​നൂ​​റി​​ലേ​​റെ പേ​​ർ ഇ​​തു​​വ​​രെ കൊ​​ല്ല​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.