ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തി സിസ്റ്റർ ആന്ദ്രെ അന്തരിച്ചു
ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തി സിസ്റ്റർ ആന്ദ്രെ അന്തരിച്ചു
Thursday, January 19, 2023 12:29 AM IST
പാ​​​​രീ​​​​സ്: ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും പ്രാ​​​​യം​​​​കൂ​​​​ടി​​​​യ വ്യ​​​​ക്തി​​​​യെ​​​​ന്നു ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന ഫ്ര​​​​ഞ്ച് ക​​​​ന്യാ​​​​സ്ത്രീ അ​​​​ന്ത​​​​രി​​​​ച്ചു. 119-ാം പി​​​​റ​​​​ന്നാ​​​​ളി​​​​നു ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ ശേ​​​​ഷി​​​​ക്കേ​​​​യാ​​​​ണ് സി​​​​സ്റ്റ​​​​ർ ആ​​​​ന്ദ്രെ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ലു​​​​സി​​​​ലെ റാ​​​​ൻ​​​​ഡ​​​​ന്‍റെ മ​​​​ര​​​​ണം. ടു​​​​ളൂ​​​​ണി​​​​ലെ സെ​​​ന്‍റ് കാ​​​​ത​​​​റി​​​​ൻ ല​​​​ബൂ​റെ ന​​​​ഴ്സിം​​​​ഗ് ഹോ​​​​മി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ര​​​​ണ്ടോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണ​​​​മെ​​​​ന്നു ന​​​​ഴ്സിം​​​​ഗ് ഹോം ​​​​വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.

നൂ​​​​റ്റി​​​​പ്പ​​​​ത്തോ അ​​​​തി​​​​നു മു​​​​ക​​​​ളി​​​​ലോ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന ജെ​​​​റ​​​ന്‍റോ​​​​ള​​​​ജി റി​​​​സ​​​​ർ​​​​ച്ച് ഗ്രൂ​​​​പ്പി​​​​ന്‍റെ പ​​​​ട്ടി​​​​ക​​​​പ്ര​​​​കാ​​​​രം സി​​​​സ്റ്റ​​​​ർ ആ​​​​ന്ദ്രെ​​​​യാ​​​​ണ് ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന ഏ​​​​റ്റ​​​​വും പ്രാ​​​​യ​​​​മു​​​​ള്ള വ്യ​​​​ക്തി. സി​​​​സ്റ്റ​​​​ർ ആ​​​​ന്ദ്രെ മ​​​​രി​​​​ച്ച​​​​തോ​​​​ടെ ഈ ​​​​പ​​​​ദ​​​​വി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ജ​​​​നി​​​​ച്ച് ഇ​​​​പ്പോ​​​​ൾ സ്പെ​​​​യി​​​​നി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന മ​​​​രി​​​​യ ബ്ര​​​​ന്യ​​​​സ് മൊ​​​​റേ​​​​റ​​​​യ്ക്കു ല​​​​ഭി​​​​ക്കും. 115 വ​​​​യ​​​​സാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ പ്രാ​​​​യം.


1904 ഫെ​​​​ബ്രു​​​​വ​​​​രി 11നു ​​​​ദ​​​​ക്ഷി​​​​ണ ഫ്രാ​​​​ൻ​​​​സി​​​​ലെ ആ​ലെസി​​​​ലെ പ്രോ​​​​ട്ട​​​​സ്റ്റ​​​​ന്‍റ് കു​​​​ടും​​​​ബ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സി​​​​സ്റ്റ​​​​ർ ആ​​​​ന്ദ്രെ​​​​യു​​​​ടെ ജ​​​​ന​​​​നം. ഇ​​​​വ​​​​ർ പി​​​​ന്നീ​​​​ട് ക​​​​ത്തോ​​​​ലി​​​​ക്കാ വി​​​​ശ്വാ​​​​സം സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 1944ൽ ​​​​വ്ര​​​​ത​​​​വാ​​​​ഗ്ദാ​​​​ന​​​​ത്തോ​​​​ടെ​​​​യാ​​​​ണു ലു​​​​സി​​​​ലെ, ആ​​​​ന്ദ്രെ എ​​​​ന്ന പേ​​​​രു സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

സി​​​​സ്റ്റ​​​​ർ ആ​​​​ന്ദ്രെ കോ​​​​വി​​​​ഡി​​​​നെ​​​​യും അ​​​​തി​​​​ജീ​​​​വി​​​​ച്ചി​​​​രു​​​​ന്നു. കോ​​​​വി​​​​ഡി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി​​​​യ എ​​​​റ്റ​​​​വും പ്രാ​​​​യം​​​​കൂ​​​​ടി​​​​യ വ​​​​നി​​​​ത​​​​യാ​​​​ണ് സി​​​​സ്റ്റ​​​​ർ ആ​​​​ന്ദ്രെ.

1997ൽ 122-ാം ​വ​യ​സി​ൽ അ​ന്ത​രി​ച്ച ഫ്ര​ഞ്ചു​കാ​രി ഴോ​ണ്‍ കാൽമെന്‍റാണ് ഏ​റ്റ​വും​കൂ​ടു​ത​ൽ പ്രാ​യ​മെ​ത്തി മ​രി​ച്ച വ്യ​ക്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.