ഇസ്രയേൽ-പലസ്തീൻ സംഘർഷം; മരണം 35 ആയി
ഇസ്രയേൽ-പലസ്തീൻ സംഘർഷം; മരണം 35 ആയി
Tuesday, January 31, 2023 12:47 AM IST
ക​​​യ്റോ: ഇ​​​സ്ര​​​യേ​​​ൽ സൈ​​​ന്യ​​​ത്തി​​​ന്‍റെ വെ​​​ടി​​​യേ​​​റ്റു വീ​​​ണ്ടും പ​​​ല​​​സ്തീ​​​ൻ​​​കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഹെ​​​ബ്രോ​​​ണി​​​ലാ​​​ണു വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ അ​​​ടു​​​ത്തി​​​ടെ​​​യു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട പ​​​ല​​​സ്തീ​​​ൻ​​​കാ​​​രു​​​ടെ എ​​​ണ്ണം 35 ആ​​​യി.

ഇ​​​സ്ര​​​യേ​​​ലി​​​ൽ 19 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട ആ​​​ക്ര​​​മ​​​ണ​​​മാ​​​ണു സ​​​മീ​​​പ​​​കാ​​​ല സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു കാ​​​ര​​​ണം. ഇ​​​തി​​​നു പി​​​ന്നാ​​​ലെ വെ​​​സ്റ്റ്ബാ​​​ങ്കി​​​ൽ ഇ​​​സ്ര​​​യേ​​​ൽ സൈ​​​ന്യം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി ആ​​​ക്ര​​​മി​​​ക​​​ളെ പിടി​​​കൂ​​​ടു​​​ക​​​യും ചി​​​ല​​​രെ വ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​ടു​​​ത്തി​​​ടെ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ നെ​​​ത​​​ന്യാ​​​ഹു സ​​​ർ​​​ക്കാ​​​ർ പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ടാ​​​ണു സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ജ​​​റു​​​സ​​​ലേ​​​മി​​​ലും വെ​​​സ്റ്റ് ബാ​​​ങ്കി​​​ലും സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്താ​​​നി​​​രി​​ക്കേ​​​യാ​​​ണു ബ്ലി​​​ങ്ക​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.