ശോഭനഭാവി സൃഷ്ടിക്കുക: ഫ്രാൻസിസ് മാർപാപ്പ
ശോഭനഭാവി സൃഷ്ടിക്കുക: ഫ്രാൻസിസ് മാർപാപ്പ
Friday, February 3, 2023 3:07 AM IST
കി​​​​ൻ​​​​ഷാ​​​​സ: ശോ​​​​ഭ​​​​ന​​​​മാ​​​​യ ഭാ​​​​വി സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തിനാ​​​​യി പ്ര​​​​യ​​​​ത്നി​​​​ക്കാ​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ കോം​​​​ഗോ​​​​യി​​​​ലെ യു​​​​വാ​​​​ക്ക​​​​ളോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. അ​​​​ഴി​​​​മ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു മാ​​​​റി നി​​​​ൽ​​​​ക്ക​​ണ​​മെ​​ന്നും ത​​​​ല​​​​സ്ഥാ​​​​നമാ​​​​യ കി​​​​ൻ​​​​ഷാ​​​​സ​​​​യി​​​​ലെ ര​​​​ക്ത​​​​സാ​​​​ക്ഷി മൈ​​​​താ​​​​ന​​​​ത്ത് ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ യു​​​​വാ​​​​ക്ക​​​​ളോ​​​​ട് മാ​​​​ർ​​​​പാ​​​​പ്പ പ​​റ​​ഞ്ഞു. 80,000 പേ​​​​രെ ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള സ്റ്റേ​​​​ഡി​​​​യം ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി കൊ​​​​ണ്ടു​​ത​​​​ന്നെ നി​​​​റ​​​​ഞ്ഞു ക​​​​വി​​​​ഞ്ഞു. സ​​​​ഭ​​​​യ്ക്കും രാ​​​​ജ്യ​​​​ത്തി​​​​നും മി​​​​ക​​​​ച്ച ഭാ​​​​വി സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ യു​​​​വാ​​​​ക്ക​​​​ളോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഭാ​​​​ഷ​​​​യി​​​​ലു​​​​ള്ള മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്ര​​​​സം​​​​ഗം ദ്വി​​​​ഭാ​​​​ഷി കോം​​​​ഗോ​​​​യി​​​​ലെ ഒൗ​​​​ദ്യോ​​​​ഗി​​​ക ഭാ​​​​ഷ​​​​യാ​​​​യ ഫ്ര​​​​ഞ്ചി​​​​ലേ​​​​ക്ക് പ​​​​രി​​​​ഭാ​​​​ഷ​​​​പ്പെ​​​​ടു​​​​ത്തി. യു​​​​എ​​​​ൻ ക​​​​ണ​​​​ക്കു പ്ര​​​​കാ​​​​രം ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ കോം​​​​ഗോ​​​​യി​​​​ൽ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ 60 ശ​​​​ത​​​​മാ​​​​നം പേ​​​​രും ഇ​​​​രു​​​​പ​​​​തു വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യാ​​​​ണ്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ 50 ശ​​​​ത​​​​മാ​​​​ന​​​​വും ക​​​​ത്തോ​​​​ലി​​​​ക്കാ വി​​​​ശ്വാ​​​​സി​​​​ക​​​​ളാ​​​​ണ്.


കോം​​​​ഗോ​​​​യി​​​​ൽ സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന ജ​​​​സ്യൂ​​​​ട്ട് വൈ​​​​ദി​​​​ക​​​​രു​​​​മാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ വ്യ​​​​ഴാ​​​​ഴ്ച രാ​​​​വി​​​​ലെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ബു​​​​ധ​​​​നാ​​​​ഴ്ച കി​​​​ൻ​​​​ഷാ​​​​സ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള പ​​​​രി​​​​സ​​​​ര​​​​ത്ത് മാ​​​​ർ​​​​പാ​​​​പ്പ ന​​​​ട​​​​ത്തി​​​​യ ദി​​​വ്യ​​​ബ​​​​ലി​​​​യി​​​​ൽ പ​​​​ത്തു​​​​ല​​​​ക്ഷ​​​​ത്തിലേറെ പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

പ്ര​​​​കൃ​​​​തി വി​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ൽ സ​​​​ന്പ​​​​ന്ന​​​​മാ​​​​യ കി​​​​ഴ​​​​ക്ക​​​​ൻ കോം​​​​ഗോ​​​​യി​​​​ലെ ക​​​​ലാ​​​​പ​​​​ത്തി​​​​ന്‍റെ ഇ​​​​ര​​​​ക​​​​ളു​​​​മാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​ക്കു മൊ​​​​ത്തം അ​​​​പ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​വ​​​​രു​​​​ടെ മ​​​​ന​​​​സ് ദൈ​​​​വം മാ​​​​റ്റു​​​​മെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. കോം​​​​ഗോ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി മാ​​​​ർ​​​​പാ​​​​പ്പ വൈ​​​​കു​​​​ന്നേ​​​​രം ദ​​​​ക്ഷി​​​​ണ സു​​​​ഡാ​​​​നി​​​​ലേ​​​​ക്ക് പോ​​​​യി. ഞാ​യ​റാ​ഴ്ച ഫ്രാ​ൻ​സി​സ് പാ​പ്പ റോ​മി​ലേ​ക്കു മ​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.