ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സൗ​ത്ത് സു​ഡാ​നി​ൽ
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സൗ​ത്ത് സു​ഡാ​നി​ൽ
Saturday, February 4, 2023 4:42 AM IST
ജൂ​​​ബ: ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ഇ​​​​ന്ന​​​​ലെ ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ സൗ​​​​ത്ത് സു​​​​ഡാ​​​​നി​​​​ലെ​​​​ത്തി. കോം​​​​ഗോ​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ സൗ​​​​ത്ത് സു​​​​ഡാ​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ജൂ​​​ബ​​​​യി​​​​ൽ വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങി​​​​യ​​​​ത്. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു മാ​​​​ർ​​​​പാ​​​​പ്പ ​സം​​​​ഘ​​​​ർ​​​​ഷ​​​​ഭ​​​​രി​​​​ത​​​​മാ​​​​യ സൗ​​​​ത്ത് സു​​​​ഡാ​​​​നി​​​​ലെ​​​​ത്തു​​​ന്ന​​​ത്. ഞാ​​​​യ​​​​റാ​​​​ഴ്ച വ​​​​രെ അ​​​​ദ്ദേ​​​​ഹം ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​​കും.

സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു​​​​ള്ള തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​മെ​​​​ന്നാ​​​​ണ് ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ത്തേ​​​​ക്കു​​​​ള്ള സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തെ മാ​​​​ർ​​​​പാ​​​​പ്പ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. ആം​​​​ഗ്ലി​​​​ക്ക​​​​ൻ സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​ൻ കാ​​​​ന്‍റ​​​​ർ​​​​ബ​​​​റി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ജ​​​​സ്റ്റി​​​​ൻ വെ​​​​ൽ​​​​ബി, സ്കോ​​​​ട്‌​​​ല​​​ൻ​​​​ഡി​​​​ലെ ആം​​​​ഗ്ലി​​​​ക്ക​​​​ൻ സ​​​​ഭാ മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ ഇ​​​യാ​​​ൻ ഗ്രീ​​​​ൻ​​​​ഷീ​​​​ൽ​​​​ഡ്സ് എ​​​​ന്നി​​​​വ​​​​രും സൗ​​​​ത്ത് സു​​​​ഡാ​​​​നി​​​​ലെ​​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മൂ​​​​ന്നു പേ​​​​രും സൗ​​​​ത്ത് സു​​​​ഡാ​​​​ൻ പ്ര​​​​സി​​​​ഡ​​​ന്‍റ് സാ​​​​ൽ​​​​വ കി​​​​ർ മ​​​​യാ​​​​ർ​​​​ഡി​​​​റ്റു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. സൗ​​​​ത്ത് സു​​​​ഡാ​​​​നി​​​​ൽ സ​​​​മാ​​​​ധാ​​​​നം തി​​​​രി​​​​കെ കൊ​​​​ണ്ടു​​​വ​​​രാ​​​ൻ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു സ​​​​ഭാ​​​ നേ​​​​താ​​​​ക്ക​​​​ൾ ​നേ​​​തൃ​​​ത്വം ന​​​ല്കും. രാ​​​​ജ്യ​​​​ത്തെ 1.1 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 72 ല​​​​ക്ഷം പേ​​​​ർ ക​​​​ത്തോ​​​​ലി​​​​ക്ക​​​​രാ​​​​ണ്.


മാ​​​ർ​​​പാ​​​പ്പ ആ​​​ദ്യം അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് രാ​​​ജ്യ​​​ത്തെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ​​​യും ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യു​​​മാ​​​ണ്. ഇ​​​ന്ന് അ​​​ദ്ദേ​​​ഹം ജൂ​​​ബ​​​യി​​​ലെ സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് ക​​​ത്തീ​​​ഡ്രലി​​​ൽ മെ​​​ത്രാ​​​ന്മാ​​​രെ​​​യും വൈ​​​ദി​​​ക​​​രെ​​​യും സി​​​സ്റ്റേ​​​ഴ്സി​​​നെ​​​യും അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ​​​യും യു​​​ദ്ധ​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളെ​​​യും പ്ര​​​ത്യേ​​​ക​​​മാ​​​യി കാ​​​ണും. ഇ​​​ന്ന് ഒ​​​രു എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ പ്രാ​​​ർ​​​ഥ​​​നാ​​​യോ​​​ഗ​​​ത്തി​​​ലും മാ​​​ർ​​​പാ​​​പ്പ പ​​​ങ്കെ​​​ടു​​​ക്കും.

നാ​​​ളെ ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ ജൂ​​​ബ​​​യി​​​ൽ ജോ​​​ൺ ഗ​​​രാം​​​ഗ് മൈ​​​താ​​​ന​​​ത്തി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് റോ​​​മി​​​ലേ​​​ക്കു മ‌​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.