മൂന്നാം തവണയും ഗ്രാമി നേടി റിക്കി കെജ്
മൂന്നാം തവണയും ഗ്രാമി നേടി റിക്കി കെജ്
Monday, February 6, 2023 11:58 PM IST
ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ്: മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യും ഗ്രാ​​​​മി​​​​യി​​​​ൽ തി​​​​ള​​​​ങ്ങി ഇ​​​​ന്ത്യ​​​​ൻ ഗാ​​​​യ​​​​ക​​​​ൻ റി​​​​ക്കി കെ​​​​ജ്. സ്കോ​​​​ട്ടീ​​​​ഷ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഗാ​​​​യ​​​​ക​​​​ൻ സ്റ്റു​​​​വ​​​​ർ​​​​ട്ട് കോം​​​​പ്ല​​​​ൻ​​​​ഡി​​​​നൊ​​​​പ്പം ഡി​​​​വൈ​​​​ൻ ടൈ​​​​ഡ്സ് എ​​​​ന്ന ആ​​​​ൽ​​​​ബ​​​​ത്തി​​​​നാ​​​​ണ് റി​​​​ക്കി കെ​​​​ജി​​​​നു പു​​​​ര​​​​സ്കാ​​​​രം. മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യാ​​​​ണ് കെ​​​​ജ് ഗ്രാ​​​​മി നേ​​​​ടു​​​​ന്ന​​​​ത്. 2022 ൽ ​​​​മി​​​​ക​​​​ച്ച ന്യൂ ​​​​ഏ​​​​ജ് ആ​​​​ൽ​​​​ബ​​​​ത്തി​​​​നു​​​​ള്ള ഗ്രാ​​​​മി പു​​​​ര​​​​സ്കാ​​​​ര​​​​വും കേ​​​​ജും കോം​​​​പ്ല​​​​ൻ​​​​ഡും പ​​​ങ്കി​​​ട്ടി​​​​രു​​​​ന്നു.

2015 ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ വി​​​​ൻ​​​​ഡ്സ് ഓ​​​​ഫ് സം​​​​സാ​​​​ര​​​​യ്ക്കും കെ​​​​ജി​​നു പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ച്ചു. ഗ്രാ​​​​മി പു​​​​ര​​​​സ്കാ​​​​രം നേ​​​​ടു​​​​ന്ന ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​ണ്, ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന കെ​​​​ജ്.


അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഗാ​​​​യി​​​​ക ബി​​​​യോ​​​​ൺ​​​​സെ​​​​യ്ക്കു മി​​​​ക​​​​ച്ച ഡാ​​​​ൻ​​​​സ് ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് മ്യൂ​​​​സി​​​​ക് റി​​​​ക്കാ​​​​ർ​​​​ഡ്, മി​​​​ക​​​​ച്ച ട്രെ​​​​ഡീ​​​​ഷ​​​​നൽ ആ​​​​ർ ആ​​​​ൻ​​​​ഡ് ബി ​​​​പെ​​​​ർ​​​​ഫോ​​​​മ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ര​​​​ട്ട പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ച്ചു. ഇ​​​​തോ​​​​ടെ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന സം​​​​ഗീ​​​​ത​​​​ജ്ഞ​​​​യെ​​​​ന്ന ബ​​​​ഹു​​​​മ​​​​തി​​​​യും ബി​​​​യോ​​​​ൺ​​​​സെ സ്വ​​​​ന്ത​​​​മാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.