നേപ്പാളിൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ഒലിയുടെ പാർട്ടി
നേപ്പാളിൽ  സർക്കാരിനുള്ള പിന്തുണ  പിൻവലിച്ച് ഒലിയുടെ പാർട്ടി
Tuesday, February 28, 2023 12:57 AM IST
കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി പു​​ഷ്പ ക​​മ​​ൽ ദ​​ഹ​​ൽ പ്ര​​ച​​ണ്ഡ​​യു​​ടെ സ​​ർ​​ക്കാ​​രി​​നു​​ള്ള പി​​ന്തു​​ണ കെ​​പി. ശ​​ർ​​മ ഒ​​ലി​​യു​​ടെ പാ​​ർ​​ട്ടി​​യാ​​യ സി​​പി​​എ​​ൻ-​​യു​​എം​​എ​​ൽ പി​​ൻ​​വ​​ലി​​ച്ചു.

നേ​​പ്പാ​​ൾ പാ​​ർ​​ല​​മെ​​ന്‍റി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ പാ​​ർ​​ട്ടി​​യാ​​യ സി​​പി​​എ​​ൻ-​​യു​​എം​​എ​​ൽ പി​​ന്തു​​ണ പി​​ൻ​​വ​​ലി​​ച്ചെ​​ങ്കി​​ലും സ​​ർ​​ക്കാ​​രി​​നു നി​​ല​​വി​​ൽ ഭീ​​ഷ​​ണി​​യി​​ല്ലെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്ത​​ൽ. യു​​എം​​എ​​ൽ അം​​ഗ​​ങ്ങ​​ളാ​​യ ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി ബി​​ഷ്ണു പൗ​​ദ്യാ​​ൽ, വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ബി​​മ​​ല റാ​​യി പൗ​​ദ്യാ​​ൽ എ​​ന്നി​​വ​​ർ ഇ​​ന്ന​​ലെ പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കു രാ​​ജി സ​​മ​​ർ​​പ്പി​​ച്ചു. എ​​ട്ട് യു​​എം​​എ​​ൽ മ​​ന്ത്രി​​മാ​​രാ​​ണ് പ്ര​​ച​​ണ്ഡ സ​​ർ​​ക്കാ​​രി​​ലു​​ള്ള​​ത്.

പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​തി​​പ​​ക്ഷ​​ത്തു​​ള്ള നേ​​പ്പാ​​ളി കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാം ​​ച​​ന്ദ്ര പൗ​​ദേ​​ലി​​നു പ്ര​​ച​​ണ്ഡ പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച​​താ​​ണ്. ഒ​​ലി​​യു​​ടെ പാ​​ർ​​ട്ടി​​യെ ക​​ടു​​ത്ത തീ​​രു​​മാ​​ന​​ത്തി​​ലെ​​ത്തി​​ച്ച​​ത്.

89 അം​​ഗ​​ങ്ങ​​ളു​​ള്ള നേ​​പ്പാ​​ളി കോ​​ൺ​​ഗ്ര​​സാ​​ണ് പാ​​ർ​​ല​​മെ​​ന്‍റി​​ലെ വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി. പ്ര​​ച​​ണ്ഡ​​യു​​മാ​​യു​​ള്ള സ​​ഖ്യം അ​​വ​​സാ​​നി​​പ്പി​​ച്ച ഒ​​ലി​​യു​​ടെ പാ​​ർ​​ട്ടി​​ക്ക് 79 അം​​ഗ​​ങ്ങ​​ളു​​ണ്ട്.


നേ​​പ്പാ​​ളി കോ​​ൺ​​ഗ്ര​​സി​​ന്‍റെ പി​​ന്തു​​ണ ല​​ഭി​​ച്ചാ​​ൽ സ​​ർ​​ക്കാ​​രി​​നു ഭീ​​ഷ​​ണി​​യി​​ല്ല. മു​​ൻ ടെ​​ലി​​വി​​ഷ​​ൻ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ര​​വി ലാ​​മി​​ചാ​​ക​​നെ ന​​യി​​ക്കു​​ന്ന രാ​​ഷ്‌​​ട്രീ​​യ സ്വ​​ത​​ന്ത്ര പാ​​ർ​​ട്ടി പ്ര​​ച​​ണ്ഡ​​സ​​ർ​​ക്കാ​​രി​​നു പി​​ന്തു​​ണ തു​​ട​​രാ​​ൻ തീ​​രു​​മാ​​നി​​ച്ചു.

പ്ര​​ച​​ണ്ഡ ന​​യി​​ക്കു​​ന്ന സി​​പി​​എ​​ൻ(​​മാ​​വോ​​യി​​സ്റ്റ് സെ​​ന്‍റ​​ർ) എ​​ന്ന പാ​​ർ​​ട്ടി​​ക്ക് 32 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. സി​​പി​​എ​​ൻ(​​മാ​​വോ​​യി​​സ്റ്റ് സെ​​ന്‍റ​​ർ), നേ​​പ്പാ​​ളി കോ​​ൺ​​ഗ്ര​​സ്, രാ​​ഷ്‌​​ട്രീ​​യ സ്വ​​ത​​ന്ത്ര പാ​​ർ​​ട്ടി എ​​ന്നി​​വ ചേ​​ർ​​ന്നാ​​ൽ 141 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​കും.

നേ​​പ്പാ​​ളി കോ​​ൺ​​ഗ്ര​​സു​​മാ​​യി സ​​ഖ്യ​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ നേ​​രി​​ട്ട പ്ര​​ച​​ണ്ഡ, സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​ര​​ണ സ​​മ​​യ​​ത്ത് മ​​ല​​ക്കം മ​​റി​​ഞ്ഞ് ഒ​​ലി​​യു​​ടെ പാ​​ർ​​ട്ടി​​യു​​മാ​​യി ച​​ങ്ങാ​​ത്ത​​ത്തി​​ലാ​​കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.