ബോട്ട് ദുരന്തം; അഭയാർഥികൾ നല്കിയത് എണ്ണായിരം യൂറോ വീതം
ബോട്ട് ദുരന്തം; അഭയാർഥികൾ നല്കിയത്  എണ്ണായിരം യൂറോ വീതം
Wednesday, March 1, 2023 1:08 AM IST
ക്രോ​​​​ട്ടോ​​​​ൺ: ഇ​​​​റ്റ​​​​ലി​​​​യ​​​​ൻ തീ​​​​ര​​​​ത്തി​​​നു സ​​​മീ​​​പം ക​​​ട​​​ലി​​​ൽ അ​​​​ഭ​​​​യാ​​​​ർ​​​​ഥി ബോ​​​​ട്ട് ത​​​ക​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 65 ആ​​​​യി. യൂ​​​​റോ​​​​പ്പി​​​​ലേ​​​​ക്ക് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ക​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ എ​​​​ണ്ണാ​​​​യി​​​​രം യൂ​​​​റോ വീ​​​​തം ന​​​​ൽ​​​​കി​​​​യിരു​​​​ന്ന​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

തു​​​​ർ​​​​ക്കി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ബോ​​​​ട്ട് ഇ​​​​റ്റ​​​​ലി​​​​യി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട​​​​ത്. ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക്രോ​​​​ട്ടോ​​​​ണി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ണ് സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.