യു​​​കെ​​​യി​​​ൽ വി​​​ദേ​​​ശ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണം: എ​​​തി​​​ർ​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രാ​​​ല​​​യം
യു​​​കെ​​​യി​​​ൽ വി​​​ദേ​​​ശ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണം: എ​​​തി​​​ർ​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രാ​​​ല​​​യം
Sunday, June 4, 2023 11:31 PM IST
ല​​​ണ്ട​​​ൻ: വി​​​ദേ​​​ശ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ബ്രി​​​ട്ടീ​​​ഷ് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​ൽ എ​​​തി​​​ർ​​​പ്പു​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രാ​​​ല​​​യം.

സ്വ​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ട്യൂ​​​ഷ​​​ൻ ഫീ​​​സ് കു​​​റ​​​യാ​​​ൻ കാ​​​ര​​​ണം വി​​​ദേ​​​ശ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ട​​​യ്ക്കു​​​ന്ന ട്യൂ​​​ഷ​​​ൻ ഫീ​​​സാ​​​ണെ​​​ന്നും വി​​​ദേ​​​ശ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യാ​​​ൽ അ​​​തു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രാ​​​ല​​​യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യെ​​​ന്നു ടെ​​​ല​​​ഗ്രാ​​​ഫ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. വി​​​ദേ​​​ശ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം കു​​​റ​​​ഞ്ഞാ​​​ൽ രാ​​​ജ്യ​​​ത്തെ നി​​​കു​​​തി​​​ദാ​​​യ​​​ക​​​രി​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ പ​​​ണം ക​​​ണ്ടെ​​​ത്തേ​​​ണ്ടി​​​വ​​​രും.

മാ​​​ത്ര​​​മ​​​ല്ല, സ്വ​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്നു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ ട്യൂ​​​ഷ​​​ൻ ഫീ​​​സി​​​ന​​​ത്തി​​​ൽ വ​​​ലി​​​യ തു​​​ക ഈ​​​ടാ​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും വി​​​മ​​​ർ​​​ശ​​​ന​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രാ​​​ല​​​യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. 2017 മു​​​ത​​​ൽ ഇം​​​ഗ്ല​​​ണ്ടി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഫീ​​​സ് 9,250 പൗ​​​ണ്ടാ​​​ണ്. 2024ന്‍റെ തു​​​ട​​​ക്കം മു​​​ത​​​ൽ വി​​​ദേ​​​ശ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണം കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​ണു ഋ​​​ഷി സു​​​നാ​​​കി​​​ന്‍റെ സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.


നീ​​​ക്കം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യാ​​​ൽ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് കോ​​​ഴ്സു​​​ക​​​ൾ ഒ​​​ഴി​​​കെയു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു കു​​​ടും​​​ബ​​​ത്തെ ഒ​​​പ്പം കൊ​​​ണ്ടു​​​വ​​​രാ​​​ൻ ക​​​ഴി​​​യി​​​ല്ല. ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി സ്യു​​​വ​​​ല്ല ബ്രെ​​​വ​​​ർ​​​മാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ നീ​​​ക്കം സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. 2022 ഡി​​​സം​​​ബ​​​റി​​​ൽ യു​​​കെ​​​യി​​​ലേ​​​ക്കു​​​ള്ള കു​​​ടി​​​യേ​​​റ്റം റി​​​ക്കാ​​​ർ​​​ഡ് നി​​​ര​​​ക്കി​​​ലെ​​​ത്തി​​​യെ​​​ന്നു മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.