നാഗോർണോയിലെ 1.2 ലക്ഷം വരുന്ന അർമേനിയൻ വംശജരിൽ പാതിയും അയൽ രാജ്യമായ അർമേനിയയിലേക്കു പലായനം ചെയ്തുകഴിഞ്ഞു. അസർബൈജാൻ സർക്കാർ നാഗോർണോയിൽ വംശീയ ഉന്മൂലനം നടത്തുന്നതായി അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ ആരോപിച്ചു.
നാഗോർണോയിൽ നിരീക്ഷകരെ വിന്യസിക്കാനായി പാശ്ചാത്യശക്തികൾ അസർബൈജാനുമേൽ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല.