കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ  എയർ ഹോസ്റ്റസിനെ കാണാതായി
Thursday, February 29, 2024 12:33 AM IST
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​സി​നെ കാ​ണാ​താ​യി.

മ​റി​യം റാ​സ എ​ന്ന എ​യ​ർ​ഹോ​സ്റ്റ​സാ​ണു ടൊ​റ​ന്‍റോ​യി​ലെ ഹോ​ട്ട​ൽ​മു​റി​യി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​യാ​യ​ത്. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു​മു​ന്പ് യു​വ​തി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് മു​റി​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ യൂ​ണി​ഫോം അ​ഴി​ച്ചു​വ​ച്ച നി​ല​യി​ലും അ​തി​നു പു​റ​ത്ത് “താ​ങ്ക്‌​യു പി​ഐ​എ’’ എ​ന്നെ​ഴു​തി​യ കു​റി​പ്പും ക​ണ്ടെ​ത്തി. യു​വ​തി കാ​ന​ഡ​യി​ൽ അ​ഭ​യം തേ​ടി​യ​താ​ണെ​ന്നാ​ണു നി​ഗ​മ​നം.

രാ​ജ്യ​ത്തു ല​ഭി​ക്കു​ന്ന കു​റ​ഞ്ഞ ശ​ന്പ​ള​വും തൊ​ഴി​ൽ പ്ര​തി​സ​ന്ധി​യും മൂ​ലം കാ​ന​ഡ​യി​ൽ അ​ഭ​യം തേ​ടു​ന്ന പാ​ക് എ​യ​ർ​ഹോ​സ്റ്റ​സു​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം ക​റാ​ച്ചി​യി​ൽ​നി​ന്നെ​ത്തി​യ വി​മാ​ന​ത്തി​ലെ ഫെ​യ്സ മു​ക്താ​ർ എ​ന്ന എ‍യ​ർ ഹോ​സ്റ്റ​സും ടൊ​റ​ന്‍റോ​യി​ലെ​ത്തി മു​ങ്ങി​യി​രു​ന്നു.


ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം പി​ഐ​എ​യു​ടെ ഏ​ഴ് എ​യ​ർ ഹോ​സ്റ്റ​സു​മാ​ർ കാ​ന​ഡ​യി​ലെ​ത്തി​യ​ശേ​ഷം അ​പ്ര​ത്യ​ക്ഷ​രാ​കു​ക​യും പി​ന്നീ​ട് അ​ഭ​യം തേ​ടി അ​ധി​കൃ​ത​ർ​ക്കു മു​ന്നി​ലെ​ത്തു​ക​യും ചെ​യ്തു. അ​ഭ​യം തേ​ടി​യെ​ത്തു​ന്ന​വ​ർ​ക്കു നേ​രെ കാ​ന​ഡ തു​ട​രു​ന്ന ഉ​ദാ​ര​സ​മീ​പ​ന​മാ​ണു ഇ​ത്ത​രം നി​യ​മ​ലം​ഘ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പി​ഐ​എ വ​ക്താ​വ് പ​റ​ഞ്ഞു.

2018 മു​ത​ൽ ഓ​രോ വ​ർ​ഷ​വും നി​ര​വ​ധി പാ​ക് എ​യ​ർ​ഹോ​സ്റ്റ​സു​മാ​രാ​ണു കാ​ന​ഡ​യി​ലെ​ത്തി അ​പ്ര​ത്യ​ക്ഷ​രാ​യ​ശേ​ഷം രാ​ജ്യ​ത്ത് അ​ഭ​യം തേ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.