വാടകഗർഭധാരണം അവസാനിപ്പിക്കണം: അന്താരാഷ്‌ട്ര സമ്മേളനം
വാടകഗർഭധാരണം അവസാനിപ്പിക്കണം: അന്താരാഷ്‌ട്ര  സമ്മേളനം
Sunday, April 7, 2024 1:28 AM IST
റോം: ​വാ​ട​ക​ഗ​ർ​ഭ​ധാ​ര​ണം അ​വ​സാ​നി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ഇ​റ്റാ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ റോ​മി​ൽ ചേ​ർ​ന്ന ദ്വി​ദി​ന അ​ന്താ​രാ​ഷ്‌​ട്ര സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം വാ​ങ്ങി​യോ അ​ല്ലാ​തെ​യോ ന​ട​ത്തു​ന്ന​തട​ക്കം എ​ല്ലാ​വി​ധ വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ സം​വി​ധാ​ന​ങ്ങ​ളെ​യും അ​പ​ല​പി​ക്ക​ണം.

2022 വ​ർ​ഷ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ വാ​ട​കഗ​ർ​ഭ​ധാ​ര​ണ വി​പ​ണി​ക്ക് 1400 കോ​ടി യൂ​റോ​യു​ടെ മൂ​ല്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

വാ​ട​ക​ഗ​ർ​ഭ​ധാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ‘കാ​സ​ബ്ലാ​ങ്ക പ്ര​ഖ്യാ​പ​നം’ ന​ട​ത്തി​യ​വ​രാ​ണ് റോ​മി​ലെ ഉ​ച്ച​കോ​ടി​യും സം​ഘ​ടി​പ്പി​ച്ച​ത്. 2023 മാ​ർ​ച്ച് മൂ​ന്നി​ന് മൊ​റോ​ക്കോ​യി​ലെ കാ​സാ​ബ്ലാ​ങ്കാ ന​ഗ​ര​ത്തി​ൽ സ​മ്മേ​ളി​ച്ച 75 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റു ക​ണ​ക്കി​നു ഡോ​ക്ട​ർ​മാ​ർ, സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ, ദാ​ർ​ശ​നി​ക​ന്മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്.


റോ​മി​ലെ ലും​സ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ കു​ടും​ബ​ക്ഷേമ മ​ന്ത്രി യൂ​ജീ​നി​യ റോ​സെ​ല്ല, വ​ത്തി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി മോ​ൺ. മി​റോ​സ്ലാ​വ് വാ​ച്ചോ​വ്സ്കി തു​ട​ങ്ങി​യ​വ​രും യു​എന്നി​ൽ​നി​ന്ന​ട​ക്ക​മു​ള്ള പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​വ​രി​ൽ കു​റ​ച്ചു പേ​ർ വ്യാ​ഴാ​ഴ്ച വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.