ഇറാന്‍റെ പ്രത്യാക്രമണം പ്രതീക്ഷിച്ച് അമേരിക്കയും ഇസ്രയേലും
ഇറാന്‍റെ പ്രത്യാക്രമണം പ്രതീക്ഷിച്ച് അമേരിക്കയും ഇസ്രയേലും
Sunday, April 7, 2024 1:28 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ്, ഇ​​​സ്രേ​​​ലി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​റാ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്ന് പാ​​​ശ്ചാ​​​ത്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഡ​​​മാ​​​സ്ക​​​സി​​​ലെ എം​​​ബ​​​സി​​​ക്കു നേ​​​ർ​​​ക്ക് ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് പ്ര​​​തി​​​കാ​​​രം ചെ​​​യ്യു​​​മെ​​​ന്ന് ഇ​​​റാ​​​ൻ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ല​​​ത്തി​​​ലാ​​​ണി​​​ത്. മു​​​തി​​​ർ​​​ന്ന ര​​​ണ്ട് ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​ർ അ​​​ട​​​ക്കം ഇ​​​റേ​​​നി​​​യ​​​ൻ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​ലെ ഏ​​​ഴ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ഈ ​​​ആ​​​ഴ്ച ത​​​ന്നെ ഇ​​​റേ​​​നി​​​യ​​​ൻ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് യു​​​എ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​താ​​​യി പാ​​​ശ്ചാ​​​ത്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​സ്രേ​​​ലി ന​​​യ​​​ത​​​ന്ത്ര കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട് ഡ്രോ​​​ണു​​​ക​​​ളും ക്രൂ​​​സ് മി​​​സൈ​​​ലു​​​ക​​​ളു​​​മാ​​​യി​​​രി​​​ക്കും ഇ​​​റാ​​​ൻ പ്ര​​​യോ​​​ഗി​​​ക്കു​​​ക​​​യെ​​​ന്നും പ​​​റ​​​യു​​​ന്നു​​​ണ്ട്.


യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ൻ വ്യാ​​​ഴാ​​​ഴ്ച ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഫോ​​​ൺ ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​സാ​​​ധ്യ​​​ത​​​യും വി​​​ഷ​​​യ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.