റഷ്യൻ അനുകൂലി പീറ്റർ പെല്ലഗ്രിനി സ്ലൊവാക്യൻ പ്രസിഡന്‍റ്
റഷ്യൻ അനുകൂലി  പീറ്റർ പെല്ലഗ്രിനി  സ്ലൊവാക്യൻ പ്രസിഡന്‍റ്
Monday, April 8, 2024 2:48 AM IST
ബ്രാ​​​റ്റി​​​സ്ലാ​​​വ: റ​​​ഷ്യൻ‌ അ​​​നു​​​കൂ​​​ലി​​​യാ​​​യ പീ​​​റ്റ​​​ർ പെ​​​ല്ല​​​ഗ്രി​​​നി സ്ലൊ​​​വാ​​​ക്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. പാ​​​ശ്ചാ​​​ത്യ അ​​​നു​​​കൂ​​​ലി​​​യാ​​​യ ഇ​​​വാ​​​ൻ കോ​​​ർ​​​ചോ​​​ക്കി​​​നെ​​​യാ​​​ണു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പെ​​​ല്ല​​​ഗ്രി​​​നി​​​ക്ക് 53 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ൾ ല​​​ഭി​​​ച്ചു.

ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​സാ​​​ന കാ​​​പു​​​റ്റോ​​​വ ജൂ​​​ണി​​​ലാ​​​ണു പ​​​ദ​​​വി​​യൊ​​ഴി​​​യു​​​ന്ന​​​ത്. ഇ​​​തോ​​​ടെ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ലും നാ​​​റ്റോ​​​യി​​​ലും യു​​​ക്രെ​​​യ്നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന ഒ​​​രു ശ​​​ബ്ദം​​​കൂ​​​ടി ഇ​​​ല്ലാ​​​താ​​​കും.

മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ പീ​​​റ്റ​​​ർ പെ​​​ല്ല​​​ഗ്രി​​​നി ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും റ​​​ഷ്യന്‌ അ​​​നു​​​കൂ​​​ലി​​​യു​​​മാ​​​യ റോ​​​ബെ​​​ർ​​​ട്ട് ഫി​​​സോ​​​യു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​ണ്. ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ഫി​​​സോ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റും വ​​​രെ യു​​​ക്രെ​​​യ്നെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പി​​​ന്തു​​​ണ​​​ച്ചി​​​രു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു സ്ലൊ​​​വാ​​​ക്യ. റ​​​ഷ്യ​​​യെ നേ​​​രി​​​ടാ​​​നാ​​​യി യു​​​ക്രെ​​​യ്ന് സ്ലൊ​​​വാ​​​ക്യ മി​​​ഗ്-29 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ല്കി​​​യി​​​രു​​​ന്നു.

പെ​​​ല്ല​​​ഗ്രി​​​നി​​​യും ഫി​​​സോ​​​യും യു​​​ക്രെ​​​യ്ന് ആ​​​യു​​​ധം ന​​​ല്കു​​​ന്ന​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്. യു​​​ക്രെ​​​യ്ൻ ഉ​​​ട​​​ൻ യു​​​ദ്ധം നി​​​ർ​​​ത്തി മോ​​​സ്കോ​​​യു​​​മാ​​​യി സ​​​മാ​​​ധാ​​​നച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് ഇ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.