2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
Tuesday, April 23, 2024 3:52 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: 2022ല്‍ 65,960 ​​​​ഇ​​​​ന്ത്യ​​​​ക്കാ​​​​ര്‍ക്ക് അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പൗ​​​​ര​​​​ത്വം ല​​​​ഭി​​​​ച്ച​​​​താ​​​​യി യു​​​​എ​​​​സ് കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ ഗ​​​​വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം (സി​​​​ആ​​​​ര്‍എ​​​​സ്) റി​​​​പ്പോ​​​​ര്‍ട്ട്.

ഇ​​​​തോ​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പൗ​​​​ര​​​​ത്വം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ക്കാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ മെ​​​​ക്‌​​​​സി​​​ക്കോ​​​​യ്ക്കു പി​​​​ന്നാ​​​​ലെ ഇ​​​​ന്ത്യ ര​​​​ണ്ടാം​​​​സ്ഥാ​​​​ന​​​ത്താ​​​ണ്. 2022 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ള​​​​നു​​​​സ​​​​രി​​​​ച്ച് വി​​​​ദേ​​​​ശ​​​​ത്ത് ജ​​​​നി​​​​ച്ച 4.6 കോ​​​​ടി ആ​​​​ളു​​​​ക​​​​ളാ​​​​ണ് യു​​​​എ​​​​സി​​​​ലു​​​ള്ള​​​​ത്. രാ​​​ജ്യ​​​ത്തെ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ല്‍ 14 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​ന്‍റെ വ​​​​ര്‍ധ​​​​ന​​​യാ​​​ണ് ഇ​​​തു​​​വ​​​ഴി ഉ​​​ണ്ടാ​​​യ​​​ത്. യു​​​എ​​​സ് ജ​​​​ന​​​​സം​​​​ഖ്യ 33.3 കോ​​​​ടി​​​​യി​​​ലെ​​​ത്തു​​​ക​​​യും ചെ​​​യ്തു.

യു​​​എ​​​സി​​​ൽ ക​​​ഴി​​​യു​​​ന്ന വി​​​ദേ​​​ശ​​​ പൗ​​​ര​​​ന്മാ​​​രി​​​ൽ 53 ശ​​​​ത​​​​മാ​​​​നം പേ​​​​ര്‍ക്കും, അ​​​​താ​​​​യ​​​​ത് ഏ​​​ക​​​ദേ​​​ശം 2.5 കോ​​​​ടി ആ​​​ളു​​​ക​​​ൾ​​​ക്കു സ്വ​​​ാഭാ​​​വി​​​ക പൗ​​​ര​​​ത്വം ല​​​ഭി​​​ച്ചേ​​​ക്കും. 2022ല്‍ ​​​മൊ​​​ത്തം 9,69,380 ​വി​​​ദേ​​​ശ​​​പൗ​​​ര​​​ന്മാ​​​ർ​​​ക്കാ​​​ണു യു​​​​എ​​​​സ് പൗ​​​​ര​​​​ത്വം ല​​​​ഭി​​​​ച്ച​​​​ത്. കൂ​​​​ടു​​​​ത​​​​ല്‍ പേ​​​​ര്‍ മെ​​​​ക്‌​​​​സി​​​​ക്കോ​ (1,28,878)യി​​​​ല്‍ നി​​​ന്നാ​​​ണെ​​​ങ്കി​​​ൽ ര​​​ണ്ടാം സ്ഥാ​​​നം ഇ​​​ന്ത്യ​​​ക്കാ​​​ണ്. ഫി​​​​ലി​​​​പ്പീ​​​​ന്‍സ് (53,413), ക്യൂ​​​​ബ (46,913), ഡൊ​​​​മി​​​​നി​​​​ക്ക​​​​ന്‍ റി​​​​പ്പ​​​​ബ്ലി​​​​ക് (34,525) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു തൊ​​​ട്ടു​​​താ​​​ഴെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള​​​വ​​​രു​​​ടെ എ​​​ണ്ണം.

2023 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് യു​​​​എ​​​​സി​​​​ല്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​ ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ എ​​​​ണ്ണം 28,31,330 ആ​​​ണ്. 1,06,38,429 പേ​​​​രു​​​​ള്ള മെ​​​​ക്‌​​​​സി​​​​ക്ക​​​​ന്‍ വം​​​​ശ​​​​ജ​​​​രാ​​​ണ് യു​​​എ​​​സി​​​ലെ ഏ​​​റ്റ​​​വും​​​വ​​​ലി​​​യ കു​​​ടി​​​യേ​​​റ്റ സ​​​മൂ​​​ഹം. 22,25,447 പേ​​​​രു​​​ള്ള ചൈ​​​ന​​​യ്ക്കാ​​​ണു മൂ​​​ന്നാം​​​സ്ഥാ​​​നം. എ​​​ന്നാ​​​ൽ ഇ​​​വ​​​രി​​​ൽ വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന് യു​​​എ​​​സ് പൗ​​​ര​​​ത്വം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​പ്പോ​​​ഴു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.