ഹമാസിലെ അച്ഛനും മകനും ഇസ്രേലി വനിതയെ മാനഭംഗപ്പെടുത്തി
ഹമാസിലെ അച്ഛനും മകനും  ഇസ്രേലി വനിതയെ മാനഭംഗപ്പെടുത്തി
Saturday, May 25, 2024 1:10 AM IST
ടെ​ൽ അ​വീ​വ്: ഹ​മാ​സ് ഭീ​ക​ര​സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​യ അ​ച്ഛ​നും മ​ക​നും ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ടെ ഇ​സ്രേ​ലി വ​നി​ത​യെ മാ​റി​മാ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നു സ​മ്മ​തി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നു. ഗാ​സ​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ ഇ​രു​വ​രെ​യും ഇ​സ്രേ​ലി സേ​ന ചോ​ദ്യം ചെ​യ്യു​ന്പോ​ൾ കു​റ്റം സ​മ്മ​തി​ക്കു​ന്ന വീ​ഡി​യോ ആ​ണി​ത്.

ജ​മാ​ൽ ഹു​സൈ​ൻ അ​ഹ്‌​മ​ദ് റാ​ദി (47), പ​തി​നെ​ട്ടു​കാ​ര​നാ​യ മ​ക​ൻ അ​ബ്ദ​ല്ല എ​ന്നി​വ​രെ മാ​ർ​ച്ചി​ലാ​ണ് ഇ​സ്രേ​ലി സേ​ന പി​ടി​കൂ​ടി​യ​ത്. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​നു തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ഒ​രു വീ​ട്ടി​ൽ​നി​ന്നു വ​നി​ത​യു​ടെ നി​ല​വി​ളി കേ​ട്ട​താ​യി ജ​മാ​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ടു പ​റ​യു​ന്നു.

“ ഞാ​ന​വ​ളെ തോ​ക്ക് ചൂ​ണ്ടി വി​വ​സ്ത്ര​യാ​ക്കി. അ​വ​ൾ ജീ​ൻ​സ് ഷോ​ർ​ട്സ് ആ​ണു ധ​രി​ച്ചി​രു​ന്ന​തെ​ന്നു ഞാ​നോ​ർ​ക്കു​ന്നു. അ​ത്ര​യു​മേ ഓ​ർ​ക്കു​ന്നു​ള്ളൂ”- മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം ഇ​സ്രേ​ലി വ​നി​ത​യ്ക്ക് എ​ന്തു പ​റ്റി​യെ​ന്ന​റി​യി​ല്ലെ​ന്നും ജ​മാ​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ, അ​ച്ഛ​ൻ ആ ​സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി മ​ക​ൻ അ​ബ്ദ​ല്ല അ​ന്വേ​ഷ സം​ഘ​ത്തോ​ടു സ​മ്മ​തി​ച്ചു. “എ​ന്‍റെ അ​ച്ഛ​ൻ അ​വ​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. പി​ന്നെ ഞാ​നും എ​ന്‍റെ ക​സി​നും. പി​ന്നീ​ട് ഞ​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി. അ​തി​നു​ശേ​ഷം അ​ച്ഛ​ൻ അ​വ​ളെ വ​ധി​ച്ചു.” മ​റ്റു വീ​ടു​ക​ളി​ൽ ക​ണ്ട​വ​രെ​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യോ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യോ ചെ​യ്ത​താ​യും ജ​മാ​ൽ സ​മ്മ​തി​ച്ചു.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ടെ ഹ​മാ​സ് ഭീ​ക​ര​ർ ഇ​സ്രേ​ലി വ​നി​താ സൈ​നി​ക​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. നി​ന്ദ്യ​മാ​യ പീ​ഡ​ന​ങ്ങ​ൾ​ക്കാ​ണു സൈ​നി​ക​ർ ഇ​ര​യാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.