ഡിക് സ്കൂഫ് നെതർലാൻഡ്സ് പ്രധാനമന്ത്രി
ഡിക് സ്കൂഫ് നെതർലാൻഡ്സ് പ്രധാനമന്ത്രി
Wednesday, May 29, 2024 1:44 AM IST
ആം​സ്റ്റ​ർ​ഡാം: മു​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ മേ​ധാ​വി ഡി​ക് സ്കൂ​ഫ് നെ​ത​ർ​ലാ​ൻ​ഡ്സ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും. അ​ടു​ത്ത സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ള്ള നാ​ലു പാ​ർ​ട്ടി​ക​ൾ ഇ​ന്ന​ലെ യോ​ഗം ചേ​ർ​ന്നാ​ണ് 67കാ​ര​നാ​യ ഡി​ക് സ്കൂ​ഫി​ന്‍റെ പേ​ര് പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്കു നി​ർ​ദേ​ശി​ച്ച​ത്.

നി​ല​വി​ൽ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ്കൂ​ഫ്. രാ​ജ്യ​ത്തെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​ഐ​വി​ഡി​യു​ടെ​യും ഭീ​ക​ര​വി​രു​ദ്ധ ഏ​ജ​ൻ​സി​യാ​യ എ​ൻ​സി​ടി​വി​യു​ടെ​യും ത​ല​വ​നാ​യി വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.


നാ​ലു പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്ന സ​ഖ്യ​മാ​ണ് അ​ടു​ത്ത സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​ത്. അ​ഭ​യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ നി​യ​മ​മു​ണ്ടാ​ക്കു​മെ​ന്നും അ​തി​ർ​ത്തി​ക​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും സ​ഖ്യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.