ഡോണൾഡ് സതർലാൻഡ് അന്തരിച്ചു
ഡോണൾഡ് സതർലാൻഡ്  അന്തരിച്ചു
Saturday, June 22, 2024 3:25 AM IST
ഹോ​​​ളി​​​വു​​​ഡ്: ക​​​നേ​​​ഡി​​​യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ച​​​ല​​​ച്ചി​​​ത്ര​​​ന​​​ട​​​ൻ ഡോ​​​ണ​​​ൾ​​​ഡ് സ​​​ത​​​ർ​​​ലാ​​​ൻ​​​ഡ് (88) അ​​​ന്ത​​​രി​​​ച്ചു. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു.

അ​​​ഞ്ചു പ​​​തി​​​റ്റാ​​​ണ്ട് നീ​​​ണ്ട ക​​​രി​​​യ​​​റി​​​ൽ ഇ​​​രു​​​നൂറോ​​​ളം ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഹം​​​ഗ​​​ർ ഗെ​​​യിം​​​സ്, ഡോ​​​ണ്ട് ലു​​​ക്ക് നൗ, ​​​ക്ലൂ​​​ട്ട് മു​​​ത​​​ലാ​​​യ​​​വ പ്ര​​​ധാ​​​ന സി​​​നി​​​മ​​​ക​​​ളാ​​​ണ്.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നും അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചു. ന​​​ട​​​ൻ കീ​​​ഫ​​​ർ സ​​​ത​​​ർ​​​ലാ​​​ൻ​​​ഡ് മ​​​ക​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.