പ്രതിപക്ഷം പ്രസിദ്ധീകരിച്ച വോട്ടെടുപ്പു പ്രകാരം കഴിഞ്ഞ ജൂലൈ 28ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രതിപക്ഷനേതാവ് എഡ്മുണ്ടോ ഗോൺസാലസ് ഉറുട്ടിയയ്ക്കെതിരേ വെനസ്വേലൻ നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു മണിക്കൂറുകൾക്കുശേഷമാണ് മഡുറോയുടെ പ്രഖ്യാപനം.
യഥാർഥ വിജയി എഡ്മുണ്ടോയാണെങ്കിലും ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള നാഷണൽ ഇലക്ടറൽ കൗൺസിൽ മഡുറോയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതേച്ചൊല്ലി രാജ്യത്ത് ഇപ്പോഴും പ്രതിഷേധം നടന്നുവരികയാണ്.