പേജർ ആക്രമണം യുദ്ധക്കുറ്റം, യുദ്ധപ്രഖ്യാപനം: നസറുള്ള
പേജർ ആക്രമണം യുദ്ധക്കുറ്റം, യുദ്ധപ്രഖ്യാപനം: നസറുള്ള
Friday, September 20, 2024 1:06 AM IST
ബെ​യ്റൂ​ട്ട്: ​ല​ബ​ന​നി​ലു​ണ്ടാ​യ പേ​ജ​ർ, വാ​ക്കി​ടോ​ക്കി സ്ഫോ​ട​ന​ങ്ങ​ൾ​ക്കു പി​ന്നി​ൽ ഇ​സ്ര​യേ​ലാ​ണെ​ന്ന് ഹി​സ്ബു​ള്ള​യു​ടെ പ​ര​മോ​ന്ന​ത നേ​താ​വ് ഹ​സ​ൻ ന​സ​റു​ള്ള ആ​രോ​പി​ച്ചു. ആ​ക്ര​മ​ണം യു​ദ്ധ​ക്കു​റ്റ​വും യു​ദ്ധ​പ്ര​ഖ്യാ​പ​ന​വു​മാ​ണ്. ഗാ​സ​യി​ലെ അ​തി​ക്ര​മം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​വ​രെ ഹി​സ്ബു​ള്ള​ക​ൾ ഇ​സ്ര​യേ​ലി​നെ​തി​രേ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ടി​വി പ്ര​സം​ഗ​ത്തി​ൽ ന​സ​റു​ള്ള പ്ര​ഖ്യാ​പി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ടു മി​നി​റ്റു​കൊ​ണ്ട് 5,000 പേ​രെ വ​ക​വ​രു​ത്താ​നാ​ണ് ഇ​സ്ര​യേ​ൽ ശ്ര​മി​ച്ച​ത്. ല​ബ​ന​ന്‍റെ​യും ലോ​ക​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തി​ൽ മു​ൻ​ന​ട​പ്പി​ല്ലാ​ത്ത ആ​ക്ര​മ​ണ​മാ​ണു​ണ്ടാ​യ​തെ​ന്ന് ന​സ​റു​ള്ള പ​റ​ഞ്ഞു.

4000 പേ​ജ​റു​ക​ളാ​ണ് ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മി​ട്ട​ത്. ആ​യി​ര​ക്ക​ണ​ക്കി​നു പേ​രെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത് കൊ​ടും​ഭീ​ക​ര​ത​യാ​ണ്. കു​റെ പേ​ജ​റു​ക​ൾ കേ​ടാ​യ​തും കു​റേ​യെ​ണ്ണം പു​റ​ത്തെ​ടു​ക്കാ​തി​രു​ന്ന​തും മൂ​ലം ഒ​ട്ടേ​റെ മ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​യി.


ഗാ​സ​യി​ലെ​യും വെ​സ്റ്റ്ബാ​ങ്കി​ലെ​യും ജ​ന​ത​യ്ക്കു​ള്ള പി​ന്തു​ണ തു​ട​രു​മെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​വി​നോ​ടും പ്ര​തി​രോ​ധ മ​ന്ത്രി യൊ​വാ​വ് ഗാ​ല​ന്‍റി​നോ​ടും പ​റ​യു​ന്ന​താ​യും ന​സ​റു​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​സ​റു​ള്ള​യു​ടെ പ്ര​സം​ഗം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​നി​ടെ ഇ​സ്രേ​ലി യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഹി​സ്ബു​ള്ള​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി. യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ താ​ഴ്ന്നു പ​റ​ന്ന​ത് ശ​ബ്ദ​വി​സ്ഫോ​ട​ന​ത്തി​നി​ട​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.