വളർച്ച കുറയും: ഫിച്ച്
വളർച്ച കുറയും: ഫിച്ച്
Friday, December 7, 2018 12:43 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച കു​​​റ​​​യു​​​മെ​​​ന്നു രാ​​​ജ്യാ​​​ന്ത​​​ര റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഫി​​​ച്ച് റേ​​​റ്റിം​​​ഗ്സ്. 2018-19 ൽ 7.2 ​​​ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​ണു ഫി​​​ച്ച് പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്. ഏ​​​ഴ​​​ര​​​ശ​​​ത​​​മാ​​​ന​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​വും 7.4 ശ​​​ത​​​മാ​​​ന​​​മെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്കും പ്ര​​​വ​​​ചി​​​ച്ച സ്ഥാ​​​ന​​​ത്താ​​​ണി​​​ത്.

ഫി​​​ച്ച് ത​​​ന്നെ സെ​​​പ്റ്റം​​​ബ​​​റി​​​ൽ 7.8 ശ​​​ത​​​മാ​​​ന​​​വും ജൂ​​​ണി​​​ൽ 7.4 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ർ​​​ച്ച പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്നു. ജൂ​​​ലൈ-​​​സെ​​​പ്റ്റം​​​ബ​​​റി​​​ലെ മൊ​​​ത്ത ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന (ജി​​​ഡി​​​പി) വ​​​ള​​​ർ​​​ച്ച 7.1 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു താ​​​ണ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പു​​​തി​​​യ തി​​​രു​​​ത്ത​​​ൽ. ഏ​​​പ്രി​​​ൽ - ജൂ​​​ണി​​​ൽ 8.2 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച ഉ​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഫി​​​ച്ച് സെ​​​പ്റ്റം​​​ബ​​​റി​​​ൽ പ്ര​​​വ​​​ച​​​നം ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.

ജ​​​ന​​​ങ്ങ​​​ൾ കാ​​​ര്യ​​​മാ​​​യി ചെ​​​ല​​​വു ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്നു ഫി​​​ച്ച് വി​​​ല​​​യി​​​രു​​​ത്തി. ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് ആ​​​വ​​​ശ്യം വ​​​ർ​​​ധി​​​ക്കു​​​ന്നി​​​ല്ല. സ്വ​​​കാ​​​ര്യ ഉ​​​പ​​​ഭോ​​​ഗ ചെ​​​ല​​​വി​​​ലെ വ​​​ർ​​​ധ​​​ന 8.6 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഏ​​​ഴു ശ​​​ത​​​മാ​​​ന​​​മാ​​​യി താ​​​ണു. വാ​​​യ്പാ​​​ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞ​​​തും വ​​​ള​​​ർ​​​ച്ച കു​​​റ​​​യാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി-​​​ഫി​​​ച്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വാ​​​ണി​​​ജ്യ ബാ​​​ങ്കു​​​ക​​​ൾ കി​​​ട്ടാ​​​ക്ക​​​ട പ്ര​​​ശ്ന​​​ത്തി​​​ൽ​​​നി​​​ന്നു മു​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. ഐ​​​എ​​​ൽ ആ​​​ൻ​​​ഡ് എ​​​ഫ്എ​​​സ് പ്ര​​​ശ്ന​​​ത്തെത്തുട​​​ർ​​​ന്ന് ബാ​​​ങ്കി​​​ത​​​ര ധ​​​ന​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ളും പ​​​ണ​​​ഞെ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ്.


2019-20 ലെ ​​​വ​​​ള​​​ർ​​​ച്ച ഏ​​​ഴും 2020-21 ലെ ​​​വ​​​ള​​​ർ​​​ച്ച 7.1 ഉം ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു ഫി​​​ച്ച് പ​​​റ​​​യു​​​ന്ന​​​ത്. നേ​​​ര​​​ത്തേ ഇ​​​വ​​​ർ ക​​​ണ​​​ക്കാ​​​ക്കി​​​യ​​​തു ര​​​ണ്ടു​​​വ​​​ർ​​​ഷ​​​വും 7.3 ശ​​​ത​​​മാ​​​നം വീ​​​തം വ​​​ള​​​രു​​​മെ​​​ന്നാ​​​ണ്.
അ​​​ടു​​​ത്ത​​​വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഡോ​​​ള​​​റി​​​ന് 75 രൂ​​​പ​​​യാ​​​കു​​​മെ​​​ന്നും ഫി​​​ച്ച് പ​​​റ​​​യു​​​ന്നു. ഉ​​​യ​​​ർ​​​ന്ന ക്രൂ​​​ഡ് വി​​​ല മൂ​​​ലം ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ക​​​മ്മി വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​ണു കാ​​​ര​​​ണം.ആ​​​ഗോ​​​ള വ​​​ള​​​ർ​​​ച്ച സം​​​ബ​​​ന്ധി​​​ച്ച മു​​​ൻ​​​ നി​​​ഗ​​​മ​​​ന​​​ങ്ങ​​​ൾ ഫി​​​ച്ച് മാ​​​റ്റി​​​യി​​​ല്ല. ഈ ​​​വ​​​ർ​​​ഷം ആ​​​ഗോ​​​ള​​​വ​​​ള​​​ർ​​​ച്ച മൂ​​​ന്നും 2019-ലെ ​​​വ​​​ള​​​ർ​​​ച്ച 3.1 ഉം ​​​ശ​​​ത​​​മാ​​​ന​​​മാ​​​കും.
ചൈ​​​നീ​​​സ് വ​​​ള​​​ർ​​​ച്ച ഇ​​​നി​​​യും കു​​​റ​​​യും. 2018-ൽ 6.6 ​​​ശ​​​ത​​​മാ​​​നം. 2019-ൽ 6.1 ​​​ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​കും വ​​​ള​​​ർ​​​ച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.