കാ​ർ​ഷി​ക വി​ല​യി​ടി​വി​ൽ വി​ല​ക്ക​യ​റ്റം താ​ണു
Monday, January 14, 2019 10:27 PM IST
ന്യൂ​ഡ​ൽ​ഹി: ചി​ല്ല​റ​വി​ല​സൂ​ചി​ക (സി​പി​ഐ) ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റ​ത്തി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വ്. 2017 ഡി​സം​ബ​റി​ലെ 5.21 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2.19 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ചി​ല്ല​റ​വി​ല​ക്ക​യ​റ്റം താ​ണ​ത്. ന​വം​ബ​റി​ൽ ഇ​ത് 2.33 ശ​ത​മാ​ന​മാ​യി​രു​ന്നു.

ഭ​ക്ഷ്യ​വി​ല​ക​ൾ ത​ലേ ഡി​സം​ബ​റി​ൽ 4.96 ശ​ത​മാ​നം ക​യ​റി​യ സ്ഥാ​ന​ത്ത് ഈ ​ഡി​സം​ബ​റി​ൽ 2.51 ശ​ത​മാ​നം കു​റ​ഞ്ഞു. ന​വം​ബ​റി​ൽ 2.61 ശ​ത​മാ​നം കു​റ​ഞ്ഞ​താ​ണ്.

പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മു​ട്ട, പ​യ​ർവ​ർ​ഗ​ങ്ങ​ൾ, പ​ഞ്ച​സാ​ര എ​ന്നി​വ​യ്ക്കെ​ല്ലാം വി​ല താ​ണു. മു​ട്ട​യ്ക്ക് 4.34 ശ​ത​മാ​നം, പ​ഴ​ങ്ങ​ൾ​ക്ക് 1.41 ശ​ത​മാ​നം, പ​ച്ച​ക്ക​റി​ക​ൾ​ക്ക് 16.14 ശ​ത​മാ​നം, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ 7.13 ശ​ത​മാ​നം, പ​ഞ്ച​സാ​ര 9.22 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല​യി​ടി​ഞ്ഞ​ത്. പ്രാ​യോ​ഗി​ക​മാ​യി കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല താ​ണു. എ​ന്നാ​ൽ മ​റ്റു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും വി​ല കൂ​ടി. കാ​ർ​ഷി​കോ​ത്പ​ന്ന വി​ല​യി​ടി​വാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ലെ ഇ​ടി​വാ​യി കാ​ണു​ന്ന​ത്.


മൊ​ത്ത​വി​ല‌​ക്ക​യ​റ്റം ഗ​ണ്യ​മാ​യി കുറഞ്ഞു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന, ഭ​ക്ഷ്യ​വി​ല​ക​ൾ ഇ​ടി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മൊ​ത്ത​വി​ല​സൂ​ചി​ക (ഡ​ബ്ല്യു​പി​ഐ) ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം വീ​ണ്ടും താ​ണു. ഇ​പ്പോ​ൾ എ​ട്ടു​ മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ണ നി​ല​യി​ലാ​ണ് വി​ല​ക്ക​യ​റ്റ നി​ര​ക്ക്. ഡി​സം​ബ​റി​ൽ നി​ര​ക്ക് 3.8 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ന​വം​ബ​റി​ൽ 4.64 ശ​ത​മാ​ന​മാ​യി​രു​ന്നു നി​ര​ക്ക്.

എ​ന്നാ​ൽ, ത​ലേ ഡി​സം​ബ​റി​നെ അ​പേ​ക്ഷി​ച്ച് വി​ല​ക്ക​യ​റ്റം കൂ​ടു​ത​ലാ​ണ്. 2017 ഡി​സം​ബ​റി​ൽ 3.58 ശ​ത​മാ​ന​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ വി​ല​ക്ക​യ​റ്റം.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല 0.07 ശ​ത​മാ​നം കു​റ​ഞ്ഞ​പ്പോ​ൾ പ​ച്ച​ക്ക​റി​ക​ൾ​ക്കു 17.55 ശ​ത​മാ​ന​മാ​ണ് വി​ല​യി​ടി​വ്. ഇ​ന്ധ​നം, വൈ​ദ്യു​തി വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​ക്ക​യ​റ്റം ത​ലേ​മാ​സ​ത്തെ 16.28 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 8.38 ശ​ത​മാ​ന​മാ​യി​ കുറഞ്ഞു. പ​യ​ർവ​ർ​ഗ‌​ങ്ങ​ൾ​ക്ക് 2.11 ശ​ത​മാ​നം വി​ല​ക്ക​യ​റ്റ​മേയു​ള്ളൂ. സ​വാ​ളവി​ല​യി​ൽ 63.83 ശ​ത​മാ​ന​മാ​ണ് ഇ​ടി​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.