എ​യ്‌​റോ ഇ​ന്ത്യ​യി​ല്‍ അത്യാധുനിക വിമാനങ്ങൾ അവതരിപ്പിക്കുമെന്ന് എയർബസ്
എ​യ്‌​റോ ഇ​ന്ത്യ​യി​ല്‍ അത്യാധുനിക വിമാനങ്ങൾ അവതരിപ്പിക്കുമെന്ന് എയർബസ്
Wednesday, February 13, 2019 10:49 PM IST
ബംഗളൂരു: ബം​​ഗ​ളൂ​രു​​വി​​ല്‍ ഈ ​മാ​സം 20 മു​​ത​​ല്‍ 24 വ​​രെ ന​​ട​​ക്കു​​ന്ന എ​​യ്‌​​റോ ഇ​​ന്ത്യാ പ്ര​​ദ​​ര്‍​ശ​​ന​​ത്തി​​ല്‍ അ​​ത്യാ​​ധു​​നി​​ക വി​​മാ​​ന​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കു​മെ​ന്ന് എ​യ​ർ​ബ​സ് അ​റി​യി​ച്ചു. എ​​യ​​ര്‍​ബ​​സ് ശൃം​​ഖ​​ല​​യി​​ല്‍ ഏ​​റ്റ​​വും പു​​തു​​താ​​യി കൂ​​ട്ടി​​ച്ചേ​​ര്‍​ത്ത എ 330 ​​നി​​യോ​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട​ത്.

കൂ​​ടു​​ത​​ല്‍ മെ​​ച്ച​​പ്പെ​​ട്ട സാ​​മ​​ഗ്രി​​ക​​ള്‍, പു​​തു​​ക്കി​​യ ചി​​റ​​കു​​ക​​ള്‍, സ​​മ​​ഗ്ര​​മാ​​യ ഷാ​​ര്‍​ക്ക്‌​​ലെ​​റ്റു​​ക​​ള്‍, കൂ​​ടു​​ത​​ല്‍ കാ​​ര്യ​​ക്ഷ​​മ​​മാ​​യ എ​​ൻ​ജി​നു​​ക​​ള്‍ എ​​ന്നി​​വ​​യു​​മാ​​യി എ​​ത്തു​​ന്ന എ 330 ​​നി​​യോ​​യ്ക്ക് ഇ​​ന്ധ​​ന​ക്ഷ​​മ​​ത, കാ​​ര്‍​ബ​​ന്‍ ഡ​​യോ​​ക്‌​​സൈ​​ഡ് പു​​റ​​ന്ത​​ള്ള​​ല്‍ എ​​ന്നി​​വ​​യു​​ടെ കാ​​ര്യ​​ത്തി​​ല്‍ 25 ശ​​ത​​മാ​​നം നേ​​ട്ടം കൈ​​വ​​രി​​ക്കാ​​നാ​​വും.


ഇ​​ര​​ട്ട എ​​ൻ​ജി​​ന്‍ റോ​​ട്ടോ​​ര്‍ ക്രാ​​ഫ്റ്റു​​ക​​ളാ​​യ എ​​ച്ച് 135, എ​​ച്ച് 145 എ​​ന്നി​​വ​​യു​​ടെ പ്ര​​ദ​​ര്‍​ശ​​ന​​വും എ​​യ്‌​​റോ ഇ​​ന്ത്യ പ്ര​​ദ​​ര്‍​ശ​​ന വേ​​ദി​​യി​​ല്‍ ഉ​​ണ്ടാ​​കും. വ്യോ​​മ​​യാ​​ന രം​​ഗ​​ത്ത് ഇ​​ന്ത്യ​​യു​​ടെ മു​​ന്നേ​​റ്റ​​ത്തി​​നു സ​​ഹാ​​യ​​ക​​മാ​​യ രീ​​തി​​യി​​ൽ എ​​യ​​ര്‍​ബ​​സി​​ന്‍റെ സം​​ഭാ​​വ​​ന​​ക​​ളും എ​​യ്‌​​റോ ഇ​​ന്ത്യ​​യി​​ലെ പ​​വ​​ലി​​യ​​നി​​ല്‍ അ​​വ​​ത​​രി​​പ്പി​​ക്കു​മെ​ന്ന് എ​​യ​​ര്‍​ബ​​സ് ഇ​​ന്ത്യ - ദ​​ക്ഷി​​ണേ​​ഷ്യാ പ്ര​​സി​​ഡ​​ന്‍റും മാ​​നേ​​ജിം​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ആ​​ന​​ന്ദ് ഇ ​​സ്റ്റാ​​ന്‍​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.