റിലയൻസിൽ നിക്ഷേപം നടത്താൻ അരാംകോ
റിലയൻസിൽ നിക്ഷേപം നടത്താൻ അരാംകോ
Thursday, April 18, 2019 12:41 AM IST
മും​ബൈ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി ക​ന്പ​നി അ​രാം​കോ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ൽ നി​ക്ഷേ​പ​ത്തി​ന് ഒ​രു​ങ്ങു​ന്നു. സൗ​ദി​അ​റേ​ബ്യ​യു​ടെ പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി​യു​ടെ കു​ത്തി​ക അ​രാം​കോ​യു​ടേ​താ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ലാ​ഭ​മു​ള്ള ക​ന്പ​നി​യും ഇ​തു​ത​ന്നെ.

ഏ​റ്റ​വും സ​ന്പ​ന്ന​നാ​യ ഇ​ന്ത്യ​ക്കാ​ര​ൻ മു​കേ​ഷ് അം​ബാ​നി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റി​ല​യ​ൻ​സി​ൽ 25 ശ​ത​മാ​നം ഓ​ഹ​രി​യെ​ടു​ക്കാ​നാ​ണ് അ​രാം​കോ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഓ​ഹ​രി​ക​ളു​ടെ മൊ​ത്തം മൂ​ല്യം എ​ട്ട​ര​ല​ക്ഷം കോ​ടി രൂപ ഉ​ള്ള ക​ന്പ​നി​യാ​ണ് റി​ല​യ​ൻ​സ്. പെ​ട്രോ​ളി​യം ശു​ചീ​ക​ര​ണം, പെ​ട്രോ​കെ​മി​ക്ക​ലു​ക​ൾ, റീ​ട്ടെ​യി​ൽ വ്യാ​പാ​രം, ടെ​ലി​കോം എ​ന്നി​ങ്ങ​നെ നാ​ലു വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ റി​ല​യ​ൻ​സി​നു സാ​ന്നി​ധ്യ​മു​ണ്ട്. ഇ​തി​ൽ പെ​ട്രോ​ളി​യ​വും പെ​ട്രോ​കെ​മി​ക്ക​ലു​ക​ളും മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്ത് ആ ​വി​ഭാ​ഗ​ത്തി​ന്‍റെ 25 ശ​ത​മാ​നം വാ​ങ്ങാ​നാ​ണ് അ​രാം​കോ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കു​റേ​വ​ർ​ഷം മു​ൻ​പ് റി​ല​യ​ൻ​സി​ന്‍റെ പ്ര​കൃ​തി​വാ​ത​ക-​എ​ണ്ണ​പ​ര്യ​വേ​ക്ഷ​ണ ബി​സി​ന​സി​ൽ ബ്രി​ട്ടീ​ഷ് പെ​ട്രോ​ളി​യം ഇ​ങ്ങ​നെ പ​ങ്കാ​ളി​യാ​യി​രു​ന്നു. പെ​ട്രോ​ളി​യം-​പെ​ട്രോ​കെ​മി​ക്ക​ൽ ബി​സി​ന​സി​ൽ 6000 കോ​ടി ഡോ​ള​ർ (4.2 ല​ക്ഷം കോ​ടി​രൂ​പ) വി​ല ക​ണ​ക്കാ​ക്കി​യാ​ൽ 1500 കോ​ടി ഡോ​ള​ർ (1.05 ല​ക്ഷം കോ​ടി രൂ​പ) വ​രും അ​രാം​കോ​യു​ടെ മു​ട​ക്ക്.


സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ​പ്പോ​ൾ മു​കേ​ഷ് അം​ബാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​തി​നും മൂ​ന്നു​മാ​സം മു​ൻ​പേ നി​ക്ഷേ​പ​ച​ർ​ച്ച തു​ട​ങ്ങി​യ​താ​ണ്. മു​കേ​ഷി​ന്‍റെ മ​ക​ൾ ഇ​ഷ​യു​ടെ വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങി​ൽ സൗ​ദി എ​ണ്ണ​കാ​ര്യ മ​ന്ത്രി ഖാ​ലി​ദ് അ​ൽ ഫാ​ലി​ഹ് പ​ങ്കെ​ടു​ത്തി​രു​ന്നു.

അ​മേ​രി​ക്ക​യും ചൈ​ന​യും ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പെ​ട്രോളി​യം ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. 46 ല​ക്ഷം വീ​പ്പ ക്രൂ​ഡ്ഓ​യി​ൽ ആ​ണ് ഇ​ന്ത്യ പ്ര​തി​ദി​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

2018-ൽ 36,000 ​കോ​ടി ഡോ​ള​ർ വി​റ്റു​വ​ര​വി​ൽ 11,100 കോ​ടി ഡോ​ള​ർ ലാ​ഭ​മു​ണ്ടാ​ക്കി​യ ക​ന്പ​നി​യാ​ണ് അ​രാം​കോ. ക​ന്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ ലി​സ്റ്റ് ചെ​യ്യാ​ൻ ആ​ലോ​ച​ന ന​ട​ക്കു​ക​യാ​ണ്. ര​ണ്ടു​ല​ക്ഷം കോ​ടി ഡോ​ള​ർ (140 ല​ക്ഷം കോ​ടി രൂ​പ) ആ​ണ് അ​രാം​കോ​യു​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന വി​പ​ണി​മൂ​ല്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.