‌അ​ടു​ത്ത വ​ർ​ഷം എഎഐക്ക് ആകാശത്തും കണ്ണ്!
‌അ​ടു​ത്ത വ​ർ​ഷം   എഎഐക്ക് ആകാശത്തും  കണ്ണ്!
Monday, April 22, 2019 11:10 PM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷം മു​ത​ൽ എ​എ​ഐ​ക്ക് ആ​കാ​ശ​ത്തും ക​ണ്ണു​ണ്ടാ​കും! സ​മു​ദ്ര​ത്തി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന വി​മാ​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ഗ​തി​യും സ്ഥാ​ന​വും നി​ർ​ണ​യി​ക്കു​ന്ന​തി​നാ​ണ് പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.

പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​നു മു​ക​ളി​ലെ വ്യോ​മ​ഗ​ർ​ത്ത​ത്തി​ൽ അ​ക​പ്പെ​ടു​ന്ന വി​മാ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. ഓ​രോ 30 സെ​ക്ക​ൻ​ഡിലും അ​പ്ഡേ​ഷ​നു​ക​ൾ അ​ധി​കൃ​ത​ർ​ക്കു ല​ഭ്യ​മാ​കും. ഇ​തി​നാ​യി എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​എ​ഐ) അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ എ​യ്റോ​ണു​മാ​യി ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന് ആ​ഗോ​ള വ്യോ​മ​ഗ​താ​ഗ​ത പാ​ത​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന ക​ന്പ​നി​യാ​ണ് എ​യ്റോ​ണ്‍.

വി​മാ​ന​ങ്ങ​ളി​ൽ ഘ​ടി​പ്പി​ക്കു​ന്ന ഓ​ട്ടോ​മാ​റ്റി​ക് ഡി​പ്പ​ൻ​ഡെ​ന്‍റ് സ​ർ​വെ​യ്‌​ല​ൻ​സ് ബ്രോ​ഡ്കാ​സ്റ്റ് (എ​ഡി​എ​സ്-​ബി) സം​വി​ധാ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന ത​രം​ഗ​ങ്ങ​ൾ റി​സീ​വ​ർ ഉ​പ​യോ​ഗി​ച്ച് പി​ടി​ച്ചെ​ടു​ത്താ​ണ് അ​വ​യു​ടെ സ്ഥാ​നം ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ നി​ല​വി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള 30 റി​സീ​വ​റു​ക​ളു​ണ്ട്. ഇ​താ​ണ് സ​മു​ദ്ര​ത്തി​നു മു​ക​ളി​ലു​ള്ള വി​മാ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ൻ എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളേ​ഴ്സ് (എ​ടി​സി) മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം ഇ​നി ഉ​പ​യോ​ഗി​ക്കു​ക.


അ​ടു​ത്ത ജ​നു​വ​രി മു​ത​ൽ വി​മാ​ന​ങ്ങ​ളി​ൽ എ​ഡി​എ​സ്-​ബി സം​വി​ധാ​ന​മു​ണ്ടാ​കു​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. പു​തി​യ സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​ന് 50 കോ​ടി രൂ​പ​യാ​ണ് എ​എ​ഐ ചെ​ല​വി​ടു​ന്ന​ത്. ന​വം​ബ​റി​ൽ എ​ല്ലാ വി​മാ​ന​ങ്ങ​ളി​ലും എ​ഡി​എ​സ്ബി സം​വി​ധാ​നം സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു.

2014 മാ​ർ​ച്ച് എ​ട്ടി​ന് മ​ലേ​ഷ്യ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എം​എ​ച്ച്370 വി​മാ​നം കാ​ണാ​താ​യ​തോ​ടെ​യാ​ണ് സ​മു​ദ്ര​ത്തി​നു മു​ക​ളി​ലു​ള്ള വി​മാ​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണം ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചു​തു​ട​ങ്ങി​യ​ത്.

എ​യ്റോ​ണ്‍ ടെ​ക്നോ​ള​ജി​യു​ടെ ന​ട്ടെ​ല്ല് എ​ന്നു​പ​റ​യു​ന്ന​ത് ഇ​റി​ഡി​യം നെ​ക്സ്റ്റ് ഉ​പ​ഗ്ര​ഹ ശ്രേ​ണി​യാ​ണ്. 2017 ജ​നു​വ​രി മു​ത​ൽ 2019 ജ​നു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​നി​ട​യ്ക്ക് എ​ട്ട് ഇ​റി​ഡി​യം നെ​ക്സ്റ്റ് സാ​റ്റ​ലൈ​റ്റു​ക​ൾ സ്പേ​സ് എ​ക്സ് ഫാ​ൽ​ക്ക​ണ്‍ 9 റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. എ​യ്റോ​ണി​ന്‍റെ പ്ര​ത്യേ​ക റി​സീ​വ​റു​ക​ൾ ഇ​റി​ഡി​യം സാ​റ്റ​ലൈ​റ്റ് ശ്രേ​ണി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​മാ​ന​ങ്ങ​ളെ 100 ശ​ത​മാ​നം ക​വ​ർ ചെ​യ്യു​മെ​ന്ന് എ​യ്റോ​ണി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.