വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന;ന​ട​പ​ടിയുണ്ടാകും: കി​റ്റെ​ക്സ്
Tuesday, May 14, 2019 11:00 PM IST
കൊ​​​ച്ചി: വ്യാ​​​ജ കി​​​റ്റെ​​​ക്സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​പ​​​ണ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​തി​​​രേ നി​​​യ​​​മന​​​ട​​​പ​​​ടി​​​ക്കൊ​​​രു​​​ങ്ങി കി​​​റ്റെ​​​ക്സ് ലി​​​മി​​​റ്റ​​​ഡ്. കി​​​റ്റെ​​​ക്സി​​​ന്‍റെ പ്ര​​​ധാ​​​ന ഉ​​​ത്പ​​​ന്ന​​​മാ​​​യ ലു​​​ങ്കി​​​ക​​​ളാ​​​ണു വ്യാ​​​ജ പേ​​​രി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി വി​​​പ​​​ണി​​​യി​​​ൽ ഇ​​​റ​​​ക്കു​​​ന്ന​​​ത്. പേ​​​രി​​​ലും പാ​​​യ്ക്കിം​​​ഗി​​​ലും സാ​​​മ്യം തോ​​​ന്നു​​​ന്ന ഇ​​​ത്ത​​​രം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോക്താ​​​ക്ക​​​ൾ വ​​​ഞ്ചി​​​ത​​​രാ​​​ക​​​രു​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശം ന​​​ല്കി.

കി​​​റ്റെ​​​ക്സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ സ്റ്റി​​​ക്ക​​​റി​​​ൽ മാ​​​നു​​​ഫാ​​​ക്ചേഡ് ബൈ ​​​കി​​​റ്റെ​​​ക​​​്സ് ലി​​​മി​​​റ്റ​​​ഡ്, കി​​​ഴ​​​ക്ക​​​ന്പ​​​ലം, 683562 എ​​​ന്ന മേ​​​ൽ​​വി​​​ലാ​​​സം ശ്ര​​​ദ്ധി​​​ക്ക​​ണം. അ​​​തോ​​​ടൊ​​​പ്പം കി​​​റ്റെ​​​ക്സി​​​ന്‍റെ ലു​​​ങ്കി​​​ക​​​ളി​​​ൽ പേ​​​ര് ന​​​ല്കി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന് ഉ​​​റ​​​പ്പു​​വ​​​രു​​ത്ത​​ണം. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ ബി​​ൽ സ​​​ഹി​​​തം നേ​​​രി​​​ട്ടോ അ​​​ല്ല​​​തെ​​​യോ ക​​​ന്പ​​​നി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd