ഡീലർഷിപ്പുകളിൽ മൂന്നു മാസത്തിനിടെ നഷ്ടപ്പെട്ടത് രണ്ടു ലക്ഷം തൊഴിലുകൾ
ഡീലർഷിപ്പുകളിൽ മൂന്നു മാസത്തിനിടെ നഷ്ടപ്പെട്ടത് രണ്ടു ലക്ഷം തൊഴിലുകൾ
Monday, August 5, 2019 11:10 PM IST
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ രാ​ജ്യ​ത്തെ ഓ​ട്ടോ​മൊ​ബൈ​ൽ ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ ന​ഷ്ട​പ്പെ​ട്ട​ത് ര​ണ്ടു ല​ക്ഷം തൊ​ഴി​ലു​ക​ളെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ ഡീ​ല​ർ​ഷി​പ്പ് അ​സോ​സി​യേ​ഷ​ൻ (ഫാ​ഡ). നി​ല​വി​ൽ വി​പ​ണി​യി​ൽ കാ​ര്യ​മാ​യ ച​ല​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും ഫാ​ഡ പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ് ഹ​ർ​ഷ​രാ​ജ് ക​ലെ അ​റി​യി​ച്ചു.

നി​ല​വി​ൽ സെ​യി​ൽ​സ് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള​വ​രു​ടെ തൊ​ഴി​ലു​ക​ളാ​ണു ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്. ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ തൊ​ഴി​ൽ ന​ഷ്ടം പ്ര​ക​ട​മാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ സ്ഥി​തി തു​ട​ര്‌​ന്നാ​ൽ ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലും വ​ലി​യ തൊ​ഴി​ൽ ന​ഷ്ട​മു​ണ്ടാ​കും.


രാ​ജ്യ​ത്ത് 26,000 ഷോ​റൂ​മു​ക​ളി​ലാ​യി 25 ല​ക്ഷ​ത്തോ​ളം പേ​ർ തൊ​ഴി​ലെ​ടു​ക്കു​ന്നു​ണ്ട്. വേ​റെ 25 ല​ക്ഷം പേ​ർ പ​രോ​ക്ഷ​മാ​യും ഡീ​ല​ർ​ഷി​പ്പു​ക​ളെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്നു.

ക​ഴി​ഞ്ഞ 18 മാ​സ​ത്തി​നി​ടെ 271 ന​ഗ​ര​ങ്ങ​ളി​ലാ​യി 286 ഷോ​റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. അ​തോ​ടെ 32,000 പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.