ഹാ​ക്ക​ത്തോ​ൺ "ഡി3​കോ​ഡ്' സം​ഘ​ടി​പ്പി​ക്കു​ന്നു
ഹാ​ക്ക​ത്തോ​ൺ  ഡി3​കോ​ഡ്  സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, August 6, 2019 10:42 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഖ്യാ​​​ത​​​മാ​​​യ ഡി 3 ​​​വാ​​​ർ​​​ഷി​​​ക ഡെ​​​വ​​​ല​​​പ്പ​​​ർ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി കോ​​​ള​​​ജ്, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഡി3​​​കോ​​​ഡ് (d3code) എ​​​ന്ന പേ​​​രി​​​ൽ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഹാ​​​ക്ക​​​ത്തോ​​​ൺ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങി ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക രം​​​ഗ​​​ത്തെ അ​​​തി​​​കാ​​​യ​​​രാ​​​യ യു ​​​എ​​​സ് ടി ​​​ഗ്ലോ​​​ബ​​​ൽ.

ദൈ​​​നം​​​ദി​​​ന ജീ​​​വി​​​ത​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നും ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ, പ്രോ​​​ബ്ലം സോ​​​ൾ​​​വിം​​​ഗ്, ഡി​​​സൈ​​​ൻ തി​​​ങ്കിം​​​ഗ്, പ്രോ​​​ഗ്രാ​​​മിം​​​ഗ് ക​​​ഴി​​​വു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ അ​​​ഭി​​​രു​​​ചി​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​നും പ​​​ര്യാ​​​പ്ത​​​മാ​​​യ അ​​​ഖി​​​ലേ​​​ന്ത്യാ പ്ലാ​​​റ്റ്ഫോ​​​മാ​​​യി ഡി3​​​കോ​​​ഡ് മാ​​​റും.

ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ഡെ​​​വ​​​ല​​​പ്പ​​​ർ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ ഡി 3 ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് ഡി3​​​കോ​​​ഡ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ​​​ഈ രം​​​ഗ​​​ത്തെ നൂ​​​ത​​​ന​​​പ്ര​​​വ​​​ണ​​​ത​​​ക​​​ളും വൈ​​​ദ​​​ഗ്ധ്യ​​​ങ്ങ​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നും പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കും വ​​​ള​​​ർ​​​ച്ചാ വി​​​ക​​​സ​​​ന സാ​​​ധ്യ​​​ത​​​ക​​​ൾ​​​ക്കു​​​മാ​​​ണ് ഡി 3 ​​​വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന​​​ത്.


നി​​​ല​​​വി​​​ൽ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന രാ​​​ജ്യ​​​ത്തെ മു​​​ഴു​​​വ​​​ൻ കോ​​​ള​​​ജ്, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഹാ​​​ക്ക​​​ത്തോ​​​ണി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ടീം ​​​ലീ​​​ഡ​​​ർ അ​​​ട​​​ക്കം പ​​​ര​​​മാ​​​വ​​​ധി നാ​​​ല് പേ​​​രാ​​​ണ് ഒ​​​രു ടീ​​​മി​​​ൽ ഉ​​​ണ്ടാ​​​വേ​​​ണ്ട​​​ത്. https://ust-global.hackerearth.com എ​​​ന്ന സൈ​​​റ്റ് വ​​​ഴി 31 വ​​​രെ​​​യാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി. മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ഓ​​​രോ ടീ​​​മി​​​നു​​​മു​​​ള്ള പ്രൈ​​​വ​​​റ്റ് ച​​​ല​​​ഞ്ചു​​​ക​​​ൾ സെ​​​പ്റ്റം​​​ബ​​​റി​​​ൽ അ​​​റി​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.