റെ​യ്മ​ണ്ട് ഷോ​റും കൊ​ച്ചി​യി​ൽ
റെ​യ്മ​ണ്ട് ഷോ​റും കൊ​ച്ചി​യി​ൽ
Wednesday, August 7, 2019 11:39 PM IST
കൊ​​​ച്ചി: റെ​​​യ്മ​​​ണ്ടി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ അ​​​ന്താ​​​രാ​​​ഷ്‌ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ഷോ​​​റൂം കൊ​​​ച്ചി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നമാരം​​​ഭി​​​ച്ചു. സ്യൂ​​​ട്ട്, ഷ​​​ർ​​​ട്ട്, ജാ​​​ക്ക​​​റ്റ്, ട്രൗ​​​സ​​​ർ എ​​​ന്നി​​​വ​​​യ്ക്കാ​​​യു​​​ള്ള ഷോ​​​റൂം എം​​​ജി റോ​​​ഡി​​​ൽ മെ​​​ട്രോ​​​പി​​​ല്ല​​​ർ ന​​​ന്പ​​​ർ 668 ന് ​​​സ​​​മീ​​​പ​​​മാ​​​ണ് തു​​​റ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. 10,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ൽ വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന ഷോ​​​റൂ​​​മി​​​ൽ റെ​​​യ്മ​​​ണ്ടി​​​ന്‍റെ മി​​​ക​​​ച്ച തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ളോ​​​ടൊ​​​പ്പം എ​​​ത്നി​​​ക് വെ​​​യ​​​റു​​​ക​​​ളും പാ​​​ർ​​​ക്ക് അ​​​വ​​​ന്യൂ, പാ​​​ർ​​​ക്ക്സ്, ക​​​ള​​​ർ​​​പ്ല​​​സ് ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​ര​​​വും ഉ​​​ണ്ട്.

വ​​​സ്ത്രമേ​​​ഖ​​​ല​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ഒ​​​രു പ്ര​​​ത്യേ​​​ക വ​​​സ്ത്ര​​​ത്തി​​​ൽ ത​​​ന്‍റെ രൂ​​​പം എ​​​ങ്ങ​​​നെ​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന സ്റ്റൈ​​​ൽ മീ ​​​എ​​​ന്ന ടെ​​​ക്നോ​​​ള​​​ജി സം​​​വി​​​ധാ​​​ന​​​വും ഷോ​​​റൂ​​​മി​​​ലു​​​ണ്ട്.


20,000 ൽ ​​​അ​​​ധി​​​കം തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ളി​​​ലും 50 ല​​​ധി​​​കം ത​​​ര​​​ത്തി​​​ലു​​​ള്ള ഷ​​​ർ​​​ട്ടു​​​ക​​​ൾ, ട്രൗ​​​സ​​​റു​​​ക​​​ൾ, സ്യൂ​​​ട്ടു​​​ക​​​ൾ, ജാ​​​ക്ക​​​റ്റു​​​ക​​​ൾ, ബ​​​ന്ദ്ഗ​​​ല​​​ക​​​ൾ, ഷേ​​​ർ​​​വാ​​​ണി​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലും നി​​​ന്ന് ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ഏ​​​റ്റ​​​വും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ സ്റ്റൈ​​​ൽ മീ ​​​സ​​​ഹാ​​​യി​​​ക്കു​​​ന്നു. ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ റെ​​​യ്മ​​​ണ്ട് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ റീ​​​ട്ടെ​​​യി​​​ൽ ഹെ​​​ഡ് അ​​​മി​​​ത്കു​​​മാ​​​ർ സി​​​രോ​​​ഹി ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.