ജെറ്റ് എയർവേസിനെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് അനിൽ അഗർവാൾ
Monday, August 12, 2019 11:28 PM IST
ന്യൂ​ഡ​ൽ​ഹി: ക​ട​ബാ​ധ്യ​ത​യെ​ത്തു​ട​ർ​ന്ന് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച ജെ​റ്റ് എ​യ​ർ​വേ​സി​നെ ഏ​റ്റെ​ടു​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് വ്യ​വ​സാ​യി അ​നി​ൽ അ​ഗ​ർ​വാ​ൾ രം​ഗ​ത്ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ക്ഷേ​പ​ക വി​ഭാ​ഗ​മാ​യ വോ​ൾ​കാ​ൻ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്സ് ജെറ്റ് എയര്‌വേസിനെ വാ​ങ്ങാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ജെ​റ്റ് എ​യ​ർ​വേ​സി​നെ വാ​ങ്ങാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ച് പാ​ന​മ​യി​ലെ അ​വ​ന്‍റു​ലോ ഗ്രൂ​പ്പും ഒ​രു റ​ഷ്യ​ൻ ക​ന്പ​നി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.


വേ​ദാ​ന്ത റി​സോ​ഴ്സി​ന്‍റെ 100 ശ​ത​മാ​നം ഓ​ഹ​രി​ക​ളും വോ​ൾ​കാ​ൻ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്സി​ന്‍റെ പ​ക്ക​ലാ​ണ്. മെ​റ്റ​ൽ, മൈ​നിം​ഗ് മേ​ഖ​ല​ക​ളി​ലാ​ണ് ഗ്രൂ​പ്പ് പ്ര​ധാ​ന​മാ​യും ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ജെ​റ്റ് എ​യ​ർ​വേ​സി​നെ വാ​ങ്ങാ​ൻ സ​മ്മ​തം അ​റി​യി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം പ​ത്താ​യി​രു​ന്നു. ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ് വാ​ങ്ങാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്മാ​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.