ഗോൾഡ്മാൻ സാക്സ് പറയുന്നു... ലോകം സാന്പത്തികമാന്ദ്യത്തിലേക്ക്
ഗോൾഡ്മാൻ സാക്സ് പറയുന്നു... ലോകം സാന്പത്തികമാന്ദ്യത്തിലേക്ക്
Monday, August 12, 2019 11:28 PM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക-​ചൈ​ന വ്യാ​പാ​ര​യു​ദ്ധ​ത്തെ മു​ൻ​നി​ർ​ത്തി ലോ​കം സാ​ന്പ​ത്തി​ക​മാ​ന്ദ്യ​ത്തി​ലേ​ക്കെ​ന്ന് നി​ക്ഷേ​പ​ക ബാ​ങ്കാ​യ ഗോ​ൾ​ഡ്മാ​ൻ സാ​ക്സ്. 2020ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ്യാ​പാ​ര ക​രാ​ർ ഉ​ണ്ടാ​കു​മെ​ന്ന് ഗോ​ൾ​ഡ്മാ​ൻ സാ​ക്സ് പ്ര​തീ​ക്ഷി​ക്കു​ന്നു​മി​ല്ല. ഏ​റ്റ​വു​മൊ​ടു​വി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഈ ​മാ​സം ആ​ദ്യം പ്ര​ഖ്യാ​പി​ച്ച പ​ത്തു ശ​ത​മാ​നം നി​കു​തി അ​ടു​ത്ത മാ​സം ഒ​ന്നി​ന് ന​ട​പ്പാ​ക്കും.

ചൈ​ന​യി​ൽ​നി​ന്നു​ള്ള 30,000 കോ​ടി ഡോ​ള​റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​ണ് നി​കു​തി ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ചൈ​ന വി​ല​ങ്ങു​ത​ടി​യാ​കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഈ ​നി​കു​തി ചു​മ​ത്ത​ൽ.


ക​റ​ൻ​സി​യി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ന്ന രാ​ജ്യ​മാ​ണ് ചൈ​ന​യെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ചൈ​ന ഇ​ത് നി​ഷേ​ധി​ച്ചു.
നി​കു​തി, സ​ബ്സി​ഡി, ടെ​ക്നോ​ള​ജി, സൈ​ബ​ർ സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഏ​റെ നാ​ളാ​യി ചൈ​ന​യും അ​മേ​രി​ക്ക​യും യു​ദ്ധ​ത്തി​ലാ​ണ്. അ​മേ​രി​ക്ക​യു​ടെ നാ​ലാം ത്രൈ​മാ​സ വ​ള​ർ​ച്ചാ പ്ര​തീ​ക്ഷ 0.2 ശതമാനം കു​റ​ച്ച് 1.8 ശ​ത​മാ​ന​മാ​ക്കി​യ​താ​യി ഗോ​ൾ​ഡ്മാ​ൻ സാ​ക്സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.