അമേരിക്കയുടെ വ്യാവസായികോത്പാദനം കുറഞ്ഞു
Friday, August 16, 2019 11:42 PM IST
വാ​​ഷിം​​ഗ്ട​​ൺ: ചൈ​​ന​​യു​​മാ​​യു​​ള്ള വ്യാ​​പാ​​ര​​യു​​ദ്ധ​​ത്തി​​ന്‍റെ അ​​ന​​ന്ത​​ര​​ഫ​​ല​​മാ​​യി അ​​മേ​​രി​​ക്ക​​യു​​ടെ​​യും വ്യാ​​വ​​സാ​​യി​​കോ​​ത്പാ​​ദ​​നം ജൂ​​ലൈ​​യി​​ൽ കു​​റ​​ഞ്ഞു. ചൈ​​ന​​യു​​ടെ വ്യാ​​വ​​സാ​​യി​​കോ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വ​​ന്ന​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വ​​ന്ന​​ത്.

ഇ​​രു രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും വ്യാ​​പാ​​ര​​യു​​ദ്ധം ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക​​മാ​​ന്ദ്യ​​ത്തി​​ലേ​​ക്കു ന​​യി​​ക്കു​​ന്ന സ്ഥി​​തി​​യു​​ള്ള​​പ്പോ​​ൾ പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ ഭീ​​തി​​യോ​​ടെ​​യാ​​ണ് വാ​​ണി​​ജ്യ​​ലോ​​കം കാ​​ണു​​ന്ന​​ത്. ചു​​ഴ​​ലി​​ക്കാ​​റ്റ് ക്രൂ​​ഡ് ഓ​​യി​​ൽ മേ​​ഖ​​ല​​യി​​ൽ വ​​ലി​​യ നാ​​ശം വി​​ത​​ച്ച​​തും അ​​മേ​​രി​​ക്ക​​യു​​ടെ വ്യാ​​വ​​സാ​​യി​​കോ​​ത്പാ​​ദ​​നം കു​​റ​​യാ​​ൻ കാ​​ര​​ണ​​മാ​​യ​​താ​​യി ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​റി​​യി​​ച്ചു.


ജൂ​​ണി​​നെ അ​​പേ​​ക്ഷി​​ച്ച് 0.4 ശ​​ത​​മാ​​ന​​മാ​​ണ് ജൂ​​ലൈ​​യി​​ലെ ഇ​​ടി​​വ്. ക​​ഴി​​ഞ്ഞ ആ​​റു മാ​​സ​​ത്തി​​ൽ നാ​​ലു മാ​​സ​​വും വ്യാ​​വ​​സാ​​യി​​കോ​​ത്പാ​​ദ​​നം താ​​ഴേ​​ക്കാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ജൂ​​ലൈ​​യെ അ​​പേ​​ക്ഷി​​ച്ച് ഇ​​ടി​​വ് 1.5 ശ​​ത​​മാ​​ന​​മാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.