റിലയൻസ് ജിയോ ഫൈബർ വ​രി​ക്കാ​രാ​കാ​ൻ എ​ന്തു ചെ​യ്യ​ണം?
Saturday, August 17, 2019 10:13 PM IST
ന്യൂ​ഡ​ൽ​ഹി: സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ജി​യോ ഫൈ​ബ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. അ​തി​നു മു​ന്നോ​ടി​യാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ജി​യോ തു​ട​ങ്ങി. ലാ​ൻ​ഡ്‌​ലൈ​ൻ ഫോ​ൺ ക​ണ​ക്‌​ഷ​ൻ, ടി​വി സെ​റ്റ് ടോ​പ് ബോ​ക്സ് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ട്ട ജി​യോ ഫൈ​ബ​ർ പ്ലാ​നു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് പ്ര​തി​മാ​സം 700 രൂ​പ മു​ത​ലാ​ണ്. പ്രീ​മി​യം വ​രി​ക്കാ​ർ​ക്ക് 10,000 രൂ​പ വ​രെ​യു​ള്ള വ​രി​സം​ഖ്യ​യു​ണ്ട്.

വാ​ർ​ഷി​ക വ​രി​ക്കാ​രാ​കു​ന്ന​വ​ർ​ക്ക് വെ​ൽ​കം ഓ​ഫ​റാ​യി എ​ച്ച്ഡി/4​കെ എ​ൽ​ഇ​ഡി ടി​വി​യും 4കെ ​സെ​റ്റ് ടോ​പ് ബോ​ക്സും സൗ​ജ​ന്യ​മാ​യി ന​ല്കും. ലാ​ൻ​ഡ് ലൈ​ൻ ക​ണ​ക്‌​ഷ​നും സൗ​ജ​ന്യ​മാ​ണ്.
എ​ങ്ങ​നെ വ​രി​ക്കാ​രാ​കാം?

2500 രൂ​പ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് അ​ട​ച്ച് വ​രി​ക്കാ​രാ​കാം. അ​തി​നു മു​ന്പ് ഓ​ൺ​ലൈ​ൻ ആ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മൂ​ന്നു ഘ​ട്ട​മാ​ണ് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള​ത്. ജി​യോ ഫൈ​ബ​ർ വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് പേ​ര്, മൊ​ബൈ​ൽ ന​ന്പ​ർ, ഇ-​മെ​യി​ൽ ഐ​ഡി എ​ന്നി​വ ന​ല്കി ര​ജി​സ്റ്റ​ർ ചെ​യ്യാം. വെ​രി​ഫി​ക്കേ​ഷ​നു​വേ​ണ്ടി ഒ​ടി​പി (വ​ൺ ടൈം ​പാ​സ്‌​വേ​ഡ്) മൊ​ബൈ​ൽ ന​ന്പ​രി​ൽ ല​ഭി​ക്കും. ജി​യോ ഫൈ​ബ​ർ വ​രി​ക്കാ​ര​നാ​വാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ച സ്ഥി​തി​ക്ക് വൈ​കാ​തെ​ത​ന്നെ ജി​യോ​യു​ടെ സെ​യി​ൽ​സ് റെ​പ്ര​സെ​ന്‍റേ​റ്റീ​വി​ന്‍റെ കോ​ൾ ല​ഭി​ക്കും.


ക​ണ​ക്‌​ഷ​ൻ എ​ടു​ക്കാ​ൻ ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ ന​ല്ക​ണം. ആ​ധാ​ർ കാ​ർ​ഡ്, വോ​ട്ട​ർ ഐ​ഡി, പാ​ൻ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി സ​മ​ർ​പ്പി​ക്കാം.

ക​ണ​ക്‌​ഷ​ൻ

ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ, അ​പേ​ക്ഷ​ക​ന്‍റെ പ്ര​ദേ​ശ​ത്ത് ജി​യോ ഫൈ​ബ​ർ സ​ർ​വീ​സ് ല​ഭ്യ​മാ​ണെ​ങ്കി​ൽ ഇ​ൻ​സ്റ്റാ​ളേ​ഷ​ൻ എ​ൻ​ജി​നി​യ​ർ അ​പേ​ക്ഷ​ക​ന്‍റെ വീ​ട്ടി​ലെ​ത്തും. ഘ​ടി​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ണ​ക്‌​ഷ​ൻ ആ​ക്ടി​വേ​റ്റ് ആ​കു​ക​യും ചെ​യ്യും.
വെ​ബ്സൈ​റ്റ്: https://giga fiber.jio.com/registration

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.