വളർച്ചയ്ക്കു പ്രാധാന്യം: ശക്തികാന്ത ദാസ്
Monday, August 19, 2019 10:41 PM IST
മും​​​ബൈ: ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ​​​ള​​​ർ​​​ച്ച​​​യ്ക്കാ​​​ണ് മോ​​​ണി​​​റ്റ​​​റി പോ​​​ളി​​​സി ക​​​മ്മി​​​റ്റി പ്രാ​​​ധാ​​​ന്യം ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ്. ഫി​​​ക്കി-​​​ഐ​​​ബി​​​എ ബാ​​​ങ്കിം​​​ഗ് സെ​​​മി​​​നാ​​​റി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തേ​​​ക്കു​​​ള്ള വ​​​ള​​​ർ​​​ച്ച​​​യ്ക്ക് അ​​​വ​​​ശ്യം വേ​​​ണ്ട​​​ത് സാ​​​ന്പ​​​ത്തിക സ്ഥി​​​ര​​​ത​​​യാ​​​ണ്. പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും കു​​​റ​​​ഞ്ഞ വ​​​ള​​​ർ​​​ച്ച​​​യാ​​​ണെ​​​ങ്കി​​​ൽ ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​ര​​​ത മോ​​​ശ​​​മാ​​​ണെ​​​ന്നാ​​​ണ് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ഇ​​​ത്ത​​​വ​​​ണ റി​​​പോ റേ​​​റ്റ് 110 ബേ​​​സി​​​സ് പോ​​​യി​​​ന്‍റ് കു​​​റ​​​ച്ചി​​​രു​​​ന്നു.


രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ 50 എ​​ൻ​​ബിഎ​​ഫ്സി/​​ഹൗ​​സിം​​ഗ് ഫി​​നാ​​ൻ​​സ് ക​​ന്പ​​നി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം ആ​​ർ​​ബി​​ഐ നി​​രീ​​ക്ഷി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് നോ​​​ൺ ബാ​​​ങ്കിം​​​ഗ് ഫി​​​നാ​​​ൻ​​​ഷ​​​ൽ ക​​​ന്പ​​​നി (എ​​​ൻ​​​ബി​​​എ​​​ഫ്സി) മേ​​​ഖ​​​ല​​​യി​​​ൽ അ​​​ടു​​​ത്ത കാ​​​ല​​​ത്തു​​​ണ്ടാ​​​യ പ്ര​​തി​​സ​​ന്ധി​​യെ​​ക്കു​​റി​​ച്ച് പ്ര​​തി​​ക​​രി​​ച്ചു. ഒ​​രു സ്ഥാ​​പ​​ന​​വും ത​​ക​​രാ​​തി​​രി​​ക്കാ​​നു​​ള്ള നി​​രീ​​ക്ഷ​​ണ​​മാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. ബാ​​ങ്കു​​ക​​ളും എ​​ൻ​​ബിഎഫ്​​സി​​ക​​ളും ത​​മ്മി​​ലു​​ള്ള ഇ​​ട​​പാ​​ടു​​ക​​ളും നി​​രീ​​ക്ഷി​​ക്കു​​ന്നു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.