ഫെ​ഡ​റ​ൽ ബാ​ങ്കി​ൽനി​ന്ന് അ​തി​വേ​ഗ വാ​ഹ​ന വാ​യ്പ
Monday, August 19, 2019 10:41 PM IST
കൊ​​​ച്ചി: വാ​​​ഹ​​​ന വാ​​​യ്പ​​​ക​​​ൾ അ​​​തി​​​വേ​​​ഗം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പു​​​തി​​​യ സം​​​വി​​​ധാ​​​നം ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വാ​​​യ്പാ അ​​​പേ​​​ക്ഷ​​​യും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി സ്വീ​​​ക​​​രി​​​ച്ച് ഏ​​​താ​​​നും മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ​​ത​​​ന്നെ ഓ​​​ണ്‍​ലൈ​​​നാ​​​യി വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണി​​​ത്. അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പ​​​മു​​​ള്ള രേ​​​ഖ​​​ക​​​ളും അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ മു​​​ൻ​​​കാ​​​ല വാ​​​യ്പാ ഇ​​​ട​​​പാ​​​ടു​​​ക​​​ളും കൃ​​​ത്യ​​​മാ​​​യി അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള സൗ​​ക​​ര്യം ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലു​​​ണ്ട്.

ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം, മും​​​ബൈ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലാ​​​ണ് ഈ ​​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്. ഭാ​​​വി​​​യി​​​ൽ ഇ​​​തു മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ക്കും. ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ തി​​​രി​​​ച്ച​​​ട​​​വു ശേ​​​ഷി​​​യും വാ​​​യ്പാ അ​​​പേ​​​ക്ഷ​​​യും വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ന്ന​​​ത​​​ട​​​ക്കം നേ​​​ര​​​ത്തെ ഓ​​​ഫ് ലൈ​​​നാ​​​യി ചെ​​​യ്തു​​വ​​​ന്നി​​​രു​​​ന്ന പ്ര​​​ക്രി​​​യ​​​ക​​​ൾ ഇ​​നി വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​നാ​​കും. ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ചീ​​​ഫ് ഓ​​​പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ ശാ​​​ലി​​​നി വാ​​​ര്യ​​​ർ ഈ ​​​സം​​​വി​​​ധാ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.


ഈ ​​​വാ​​​യ്പാ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കി​​​യ ആ​​​ദ്യ വാ​​​ഹ​​​നം ശാ​​​ലി​​​നി വാ​​​ര്യ​​​ർ, ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് സം​​​സ്ഥാ​​​ന മേ​​​ധാ​​​വി രാ​​​ഹു​​​ൽ ജെ​​​യ്ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു കൈ​​​മാ​​​റി. ഉ​​​ത്സ​​​വ​​​കാ​​​ല ഓ​​​ഫ​​​റാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഹ്യു​​​ണ്ടാ​​​യ്, മാ​​​രു​​​തി മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍-​​​റോ​​​ഡ് വി​​​ല​​​യു​​​ടെ 95 ശ​​​ത​​​മാ​​​നം വ​​​രെ വാ​​​യ്പ ന​​​ല്കു​​​മെ​​​ന്നു ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് കേ​​​ര​​​ള ത​​​ല​​​വ​​​നും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ജോ​​​സ് കെ. ​​​മാ​​​ത്യു അ​​​റി​​​യി​​​ച്ചു. ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ഡി​​​ജി​​​റ്റ​​​ൽ വി​​​ഭാ​​​ഗം ത​​​ല​​​വ​​​നും ഡെ​​​പ്യൂ​​​ട്ടി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ പി.​​​വി.​ ജി​​​തേ​​​ഷ് , ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക്, പോ​​​പ്പു​​​ല​​​ർ ഹു​​​ണ്ടാ​​​യ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.